എന്റെ മക്കൾ വിവാഹിതരായി: ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹച്ചിത്രങ്ങളുമായി സുരേഷ് ഗോപി
മകൾ ഭാഗ്യ സുരേഷിന്റെ വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ തന്റെ മക്കളുടെ വിവാഹം നടത്താനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗുരുവായൂർ ക്ഷേത്രനടയിൽ വച്ചു നടന്ന വിവാഹച്ചടങ്ങളുടെ ചിത്രങ്ങളാണ് കാണാനാകുക. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകൻ ശ്രേയസ്സ് മോഹൻ ആണ് ഭാഗ്യ സുരേഷിന്റെ വരൻ.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്.
ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. പ്രധാന മന്ത്രി നരേന്ദ്രമോദിയെ കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടുന്ന വൻ താരനിരയാണ് ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഗുരുവായൂർ എത്തിയത്.
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി
ഗോകുലം കൺവൻഷൻ സെന്ററിൽ വച്ച് നടന്ന വിവാഹ റിസപ്ഷനില്‍ മമ്മൂട്ടി മോഹൻലാൽ ജയറാം, ദിലീപ്, ബിജു മേനോൻ, ഗായിക ചിത്ര, സരയൂ മോഹൻ, ഗോകുലം ഗോപാലൻ, ഷാജി കൈലാസ്, സുരേഷ് കുമാർ, ജോഷി, ഫാസിൽ തുടങ്ങിയവർ കുടുംബ സമേതം പങ്കെടുത്തു.
English Summary:
Suresh Gopi shares Bhagya Suresh’s wedding photos
Source link