CINEMA

വിമർശകർക്ക് വിവാഹദിനത്തിൽ തന്നെ ഗോകുൽ സുരേഷിന്റെ മറുപടി

സഹോദരിയുടെ വിവാഹച്ചടങ്ങിന്റെ തിരക്കിനിടയിലും സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ശീതൾ ശ്യാമിന്റെ പോസ്റ്റിനാണ് ഗോകുൽ മറുപടിയിട്ടത്. സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിനെത്തിയ നരേന്ദ്ര മോദിയെ മോഹൻലാൽ വണങ്ങുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ശീതൾ ശ്യാമിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ‘‘വേറെ ആളെ നോക്ക്’’ എന്നാണ് ശീതൾ ചിത്രത്തിനൊപ്പം കുറിച്ചത്. ‘‘ചില ആളുകൾ ഇങ്ങനെയാണ്, പകുതി വിവരങ്ങൾ മാത്രം വിഴുങ്ങുകയും നെഗറ്റീവ് മാത്രം ഛർദിക്കുകയും ചെയ്യുകയാണ് അവരുടെ ജോലി’’ എന്നാണ് ഗോകുൽ ഇതിനു മറുപടി നൽകിയത്.  

‘ഒരു മംഗളകർമം നടക്കുന്ന ദിവസവും വിദ്വേഷപ്രചാരണവുമായി എത്തിയ ശീതളിനു ചുട്ട മറുപടി നൽകിയ ഗോകുലിന് അഭിനന്ദനങ്ങൾ’ നേരുന്നു’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹച്ചടങ്ങിനെത്തിയ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള അതിഥികളുടെ അടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുകയും എല്ലാവർക്കും അക്ഷതം സമ്മാനിക്കുകയും ചെയ്തു. മോഹൻലാൽ അക്ഷതം സ്വീകരിക്കുന്നതിനു സമീപം മമ്മൂട്ടി കൈകെട്ടി നിൽക്കുന്ന ചിത്രമാണ് ശീതൾ പങ്കുവച്ചത്. എന്നാൽ മമ്മൂട്ടിയും മോദിയെ വണങ്ങുകയും അക്ഷതം സ്വീകരിക്കുകയും ചെയ്യുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു. 

ഒരു ചിത്രം മാത്രം തെറ്റായി വ്യാഖ്യാനിച്ചു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും വിമർശനമുയരുന്നുണ്ട്.

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ പ്രധാനമന്ത്രി മുന്നിലെത്തുമ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നതിൽ എന്താണു തെറ്റെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്.

English Summary:
Gokul Suresh’s reply for negative comments


Source link

Related Articles

Back to top button