അയോധ്യയിലെ പ്രാണപ്രതിഷ്ഠയിൽ നിന്നു വിട്ടുനിൽക്കും; ‘ദർശനം പിന്നീട് നടത്തുന്നത് സൗകര്യം’: ശരദ് പവാർ

മുംബൈ∙ അയോധ്യ ശ്രീരാമക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠാ ചടങ്ങിൽ നിന്നു വിട്ടുനിൽക്കുമെന്ന് മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ. ശ്രീരാമവിഗ്രഹ പ്രതിഷ്ഠാ ചടങ്ങിലേക്ക് ലഭിച്ച ക്ഷണത്തിന് നന്ദി അറിയിച്ചായിരുന്നു പവാറിന്റെ പ്രതികരണം.
ശ്രീരാമവിഗ്രഹ പ്രാണപ്രതിഷ്ഠാ ചടങ്ങിന് സാക്ഷിയാകുന്നതിനായി നിരവധി ഭക്തരാണ് അയോധ്യയിലേക്കെത്തുന്നത്. പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യ സന്ദർശിക്കുന്നതാകും ഉചിതമെന്ന് തോന്നുവെന്നായിരുന്നു പവാറിന്റെ മറുപടി.
‘‘ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് ശ്രീരാമൻ. ശ്രീരാമവിഗ്രഹ പ്രതിഷ്ഠയിൽ ആകാംക്ഷാഭരിതരായി നിരവധി ഭക്തരാണ് അയോധ്യയിലേക്കെത്തുന്നത്. ഈ ചരിത്ര മുഹൂർത്തത്തിന്റെ സന്തോഷം അവർ വഴി എന്നിലേക്കെത്തും. ജനുവരി 22ന് ശേഷം അയോധ്യയിലേക്കെത്തുന്നതാണ് സൗകര്യമെന്നാണ് കരുതുന്നത്’’–ശരദ് പവാർ പറഞ്ഞു.
അയോധ്യയിൽ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്കു മുൻപുള്ള 7 ദിവസത്തെ അനുഷ്ഠാനങ്ങൾക്കു തുടക്കമായി. 22നു വിഗ്രഹപ്രതിഷ്ഠാ ചടങ്ങു നടക്കുന്നതു വരെ ഇതു തുടരും.
Source link