INDIALATEST NEWS

റൺവേയ്ക്ക് സമീപം ഭക്ഷണം: ഇൻഡിഗോയ്ക്ക് കാരണം കാണിക്കൽ നോട്ടിസ്

മുംബൈ ∙ യാത്രക്കാർ റൺവേയ്ക്കു സമീപം ഇരുന്ന് ഭക്ഷണം കഴിച്ച സംഭവത്തിൽ മുംബൈ വിമാനത്താവള അധികൃതർ, ഇൻഡിഗോ എന്നിവർക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു. തിങ്കളാഴ്ച ഇൻഡിഗോയുടെ ഗോവ-ഡൽഹി വിമാനം, ഡൽഹിയിലെ മൂടൽമഞ്ഞ് കാരണം മുംബൈയിൽ ഇറക്കിയപ്പോൾ യാത്രക്കാർക്കു വിശ്രമമുറികളും ഭക്ഷണവും ക്രമീകരിച്ചിരുന്നില്ല. യാത്ര 18 മണിക്കൂറോളം വൈകിയതോടെ യാത്രക്കാർ വിമാനത്തിനു സമീപത്തു നിന്നു മാറാതെ പ്രതിഷേധിച്ചിരുന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ഉദ്യോഗസ്ഥരോട് സംഭവത്തെക്കുറിച്ച് തിരക്കിയിരുന്നു. നോട്ടിസിന് ഉടൻ മറുപടി നൽകുമെന്നും ആഭ്യന്തര അന്വേഷണം ആരംഭിച്ചതായും ഇൻഡിഗോ അധികൃതർ അറിയിച്ചു.

English Summary:
Show cause notice to indigo


Source link

Related Articles

Back to top button