ഫെഡറല്‍ ബാങ്കിന് 1007 കോടി രൂപ അറ്റാദായം
കൊച്ചി: ഡിസംബര്‍ 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 25.28 ശതമാനം വര്‍ധനയോടെ ഫെഡറല്‍ ബാങ്ക് 1006.74 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 803.61 കോടി രൂപയായിരുന്നു അറ്റാദായം. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റാദായമാണിത്. 1000 കോടി രൂപയെന്ന നാഴികക്കല്ലും ഇതോടെ ബാങ്ക് മറികടന്നു. പ്രവര്‍ത്തനലാഭത്തിലും ബാങ്കിനു മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 12.80 ശതമാനം വര്‍ധനയോടെ പ്രവര്‍ത്തനലാഭം 1437.33 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1274.21 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 18.72 ശതമാനം വര്‍ധിച്ച് 438776.39 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 201408.12 കോടി രൂപയായിരുന്ന നിക്ഷേപം 239591.16 കോടി രൂപയായി വര്‍ധിച്ചു. ജീവനക്കാരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് 1007 കോടി രൂപ എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായത്തോടെ സുപ്രധാനമായ നാഴികക്കല്ലു കടക്കാന്‍ സാധിച്ചതെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പറഞ്ഞു.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാനായി. ആകെ വായ്പ മുന്‍ വര്‍ഷത്തെ 168173.13 കോടി രൂപയില്‍ നിന്ന് 199185.23 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 20.39 ശതമാനം വര്‍ധിച്ച് 65041.08 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 26.94 ശതമാനം വര്‍ധിച്ച് 26646.60 കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 25.99 ശതമാനം വര്‍ധിച്ച് 20773.55 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 14.38 ശതമാനം വര്‍ധിച്ച് 71978.41 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 8.53 ശതമാനം വര്‍ധനയോടെ 2123.36 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1956.53 കോടി രൂപയായിരുന്നു. 4628.79 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി. ബാങ്കിന് നിലവില്‍ 1418 ശാഖകളും 1960 എടിഎമ്മുകളുമുണ്ട്.

Source link