പിൻകോഡ് നൽകിയാൽ കാലാവസ്ഥ അറിയാം

ന്യൂഡൽഹി∙ പിൻകോഡ് നൽകിയും ഇനി കാലാവസ്ഥ അറിയാം. ഇതിനായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് തയാറാക്കിയ ‘മൗസംഗ്രാം’ എന്ന സംവിധാനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: mausamgram.imd.gov.in. 7 ദിവസം വരെയുള്ള മഴ, ഈർപ്പം, താപനില അടക്കമുള്ളവ സംബന്ധിച്ച പ്രവചനം ഗ്രാഫ് രൂപത്തിൽ കാണാം. പിൻകോഡിനു പുറമേ ജിപിഎസ് ലൊക്കേഷൻ വഴിയോ ബ്ലോക്ക് പഞ്ചായത്തിന്റെ പേരു നൽകിയോ സേർച് ചെയ്യാം. മലയാളമടക്കം 12 ഭാഷകളിൽ സേവനം ലഭ്യമാണ്. മൗസം (Mausam) എന്ന ആപ് വഴിയും സേവനം ലഭ്യമാകും.
പ്രാദേശികതലത്തിൽ കർഷകർക്കടക്കം കാലാവസ്ഥാ അലർട്ടുകൾ ലഭിക്കാനുള്ള പ്രത്യേക പോർട്ടലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആരംഭിച്ചു. വെബ്സൈറ്റ്: www.greenalerts.in. ഗ്രീൻ അലർട്ട്സ് എന്ന പോർട്ടലിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാണ്. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വിവരങ്ങളുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ലഭ്യമായിത്തുടങ്ങിയിട്ടില്ല. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കാലാവസ്ഥാ വിവരങ്ങൾ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കാലാവസ്ഥാവകുപ്പിന്റെ 150–ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായാണു പദ്ധതി.
English Summary:
Weather can be known even by entering pin code
Source link