സിജോ പൈനാടത്ത് കൊച്ചി: വിദേശരാജ്യങ്ങളിൽനിന്നുള്ള സാങ്കേതിക സഹായങ്ങളെ ആശ്രയിക്കാതെ, ഷിപ്പിംഗ്, തുറമുഖ, കപ്പൽ നിർമാണ മേഖലയിൽ സ്വയംപര്യാപ്തമാകാനൊരുങ്ങി രാജ്യം. പ്രധാനമന്ത്രി ഇന്നു രാജ്യത്തിനു സമർപ്പിക്കുന്ന കൊച്ചിയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം (ഐഎസ്ആർഎഫ്) എന്നിവ ഈ രംഗത്തെ നിർണായക ചുവടുവയ്പുകളാണ്. ഇന്ത്യയുടെ തദ്ദേശീയമായ കപ്പൽ നിർമാണ, അറ്റകുറ്റപ്പണികളുടെ കേന്ദ്രമായി കൊച്ചി മാറുന്നതിന്റെകൂടി സൂചനയാണു പുതിയ ഡ്രൈ ഡോക്കും ഐഎസ്ആർഎഫും. കൊച്ചി കപ്പൽശാലയിൽ 1799 കോടി രൂപ ചെലവഴിച്ചാണ് 15 ഏക്കർ വിസ്തൃതിയിൽ പുതിയ സ്റ്റെപ്ഡ് ഡ്രൈ ഡോക്ക് നിർമിച്ചിട്ടുള്ളത്. മാരിടൈം മേഖലയിൽ ഇന്ത്യ കൈവരിച്ച എൻജിനിയറിംഗ്, നിർമാണ വൈദഗ്ധ്യം അടയാളപ്പെടുത്തുന്ന ഇത്, ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈ ഡോക്കാണ്. 310 മീറ്ററാണു നീളം. 60-75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡ്രൈ ഡോക്കിൽ, വലിയ ചരക്കുകപ്പലുകൾ, 70,000 ടൺ വരെ ഭാരമുള്ള വിമാനവാഹിനി കപ്പലുകൾ, എൽഎൻജി കാരിയറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്താനാകും. 600 ടൺ ശേഷിയുള്ള കൂറ്റൻ ക്രെയിൻ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കൊച്ചിൻ പോർട്ട് അഥോറിറ്റിയുടെ ഉടമസ്ഥതയിൽ വെല്ലിംഗ്ടൺ ഐലൻഡിലുള്ള 42 ഏക്കർ ഭൂമി പാട്ടത്തിനെടുത്താണ് അന്താരാഷ്ട്ര കപ്പൽ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം നിർമിച്ചത്. 970 കോടി രൂപയാണ് നിർമാണച്ചെലവ്. 130 മീറ്റർ വരെ നീളമുള്ള ഏഴു കപ്പലുകൾക്കുവരെ ഒരേ സമയം ഇവിടെ അറ്റകുറ്റപ്പണികൾ നടത്താനാകും. 1,400 മീറ്ററാണു ബെർത്തിന്റെ നീളം.
സിംഗപ്പുരിലും ദുബായിലുമുള്ള ഷിപ്പ് റിപ്പയർ ക്ലസ്റ്ററുകളുടെ മാതൃകയിൽ രാജ്യത്തെ ആദ്യത്തെ ക്ലസ്റ്റർകൂടിയാണ് കൊച്ചിയിൽ വരുന്നത്. തെക്ക്-കിഴക്കേ ഏഷ്യയെയും പശ്ചിമേഷ്യയെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കടൽ റൂട്ടിനു സമീപത്തുള്ള കപ്പൽ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമെന്നത് ഈ സാധ്യത വർധിപ്പിക്കുന്നതാണ്. ഷിപ്പിംഗ് രംഗത്തു കൊച്ചിയിലേക്ക് അന്താരാഷ്ട്ര ശ്രദ്ധയെത്താനും ഇതു കാരണമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കപ്പൽ നിർമാണ, അറ്റകുറ്റപ്പണികൾക്കുള്ള അത്യാധുനിക സൗകര്യങ്ങൾ ഒരുങ്ങുന്നതോടെ അതിനാവശ്യമായ സാങ്കേതികവിദ്യകൾക്കും തദ്ദേശീയമായ സാധ്യതകൾ തുറക്കും. ഇതു രാജ്യത്തിന്റെ സ്വയംപര്യാപ്തതയ്ക്കൊപ്പം രാജ്യത്തെ മാനവവിഭവശേഷി ഇവിടെ അധികമായി പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരവുമാകുമെന്നാണു വിലയിരുത്തൽ. എന്താണ് ഡ്രൈ ഡോക്ക് ? കപ്പലുകളുടെ അടിഭാഗത്തോ വശങ്ങളിലോ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഭാഗത്തെ യന്ത്രഭാഗങ്ങളിലോ തകരാർ ഉണ്ടാകുന്പോൾ അറ്റകുറ്റപ്പണികൾ നടത്താനുള്ള കേന്ദ്രമാണ് ഡ്രൈ ഡോക്ക്. വെള്ളത്തിൽ കിടക്കുന്നതിനാൽ അടിഭാഗത്തു പറ്റിപ്പിടിക്കുന്ന മാലിന്യങ്ങളും മറ്റും നീക്കുക, ദ്രവിച്ചു തുടങ്ങുന്ന ലോഹഭാഗങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുക, പ്രൊപ്പെല്ലർ, ഷാഫ്റ്റുകൾ എന്നിവയിലെ കേടുപാടുകൾ തീർക്കുക എന്നിവയെല്ലാം ഡ്രൈ ഡോക്കിലാണ് നടത്തുന്നത്. എല്ലാ വിഭാഗം കപ്പലുകളെയും നിശ്ചിത സമയങ്ങളിൽ ഡ്രൈ ഡോക്കിംഗിനു വിധേയമാക്കും.

Source link