ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗ്: കേരളം ഒന്നാമത്

തിരുവനന്തപുരം: കേന്ദ്ര വാണിജ്യ മന്ത്രാലയവും സ്റ്റാർട്ടപ്പ് ഇന്ത്യയും സംയുക്തമായി ഏർപ്പെടുത്തിയ ദേശീയ സ്റ്റാർട്ടപ്പ് റാങ്കിംഗിൽ ബെസ്റ്റ് പെർഫോർമർ പുരസ്കാരം കേരളത്തിനു ലഭിച്ചു. കഴിഞ്ഞ മൂന്നു തവണയായി ടോപ് പെർഫോമർ പുരസ്കാരം കരസ്ഥമാക്കി വരുന്ന കേരളം ഇതാദ്യമായാണു ദേശീയ സ്റ്റാർട്ടപ്പ് രംഗത്തെ പരമോന്നത പുരസ്കാരം സ്വന്തമാക്കുന്നത്. ദേശീയ സ്റ്റാർട്ടപ്പ് ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലാണു പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ, വനിതാ സംരംഭകർ എന്നിവർക്ക് നൽകി വരുന്ന സ്ഥാപിതമായ പിന്തുണ, സ്റ്റാർട്ടപ്പുകൾക്കു നിക്ഷേപകരുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരമൊരുക്കുന്ന ഇഗ്നൈറ്റ് കാലിക്കറ്റ് പോലുള്ള പരിപാടികൾ, ഗ്രാമീണ മേഖലകളിൽ ആശാവഹമായ മാറ്റം കൊണ്ടു വരാൻ ശ്രമിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം എന്നിവയാണ് കേരളത്തെ ബെസ്റ്റ് പെർഫോർമർ പുരസ്കാരത്തിലേക്ക് എത്തിച്ചത്.
മൊത്തം 5,000 ലധികം സ്റ്റാർട്ടപ്പുകളാണ് കെഎസ്യുഎമ്മിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 240 ലധികം വിപണിപ്രവേശനം നടത്തിക്കഴിഞ്ഞു. നൂറിലധികം സ്റ്റാർട്ടപ്പുകൾ വനിതാസംരംഭകരുടേതാണ്. 14 ജില്ലകളിലുമായി 50 ലധികം ഇൻകുബേറ്ററുകൾ പ്രവർത്തിക്കുന്നു. സർക്കാർ ജീവനക്കാർക്കായി അവബോധന പരിപാടികൾ, നിക്ഷേപ സമാഹരണ പദ്ധതികൾ, പുനരുപയോഗ ഊർജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിലൂന്നിയ 40 ൽപരം സ്റ്റാർട്ടപ്പുകൾ, ഗ്രാമീണ വികസനത്തിലൂന്നിയ സ്റ്റാർട്ടപ്പുകൾ എന്നിവയാണ് കേരള സ്റ്റാർട്ടപ്പ് മിഷനിലുള്ളത്.

Source link