ബന്ദിപ്പൂര്‍ വനമേഖലയിലെ രാത്രിയാത്രാ നിരോധനം: തൽസ്ഥിതി അറിയിക്കാൻ കേരളത്തിനും കേന്ദ്രത്തിനും നിർദേശവുമായി സുപ്രീംകോടതി

ന്യൂഡൽഹി∙ ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രി യാത്രാനിരോധനത്തില്‍ തൽസ്ഥിതി അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാരും കേരളവും ഉള്‍പ്പടെയുള്ള കക്ഷികള്‍ക്കാണു ജഡ്ജിമാരായ സജ്ജീവ് ഖന്ന,  ദീപാങ്കര്‍ ദത്ത എന്നിരുടെ ബെഞ്ച് നിര്‍ദേശം നൽകിയത്.
ബദൽ പാത സംബന്ധിച്ച ചില നിർദ്ദേശങ്ങളുണ്ടെന്നും ഇതിൽ ഉടൻ തീരുമാനം അറിയിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ബന്ദിപ്പൂര്‍ പാതക്ക് പകരം പുതിയ പാതയുടെ സാധ്യതയറിയിക്കാന്‍ സുപ്രീംകോടതി 2019ല്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോടു നിര്‍ദേശിച്ചിരുന്നു. ഏപ്രിലില്‍ കേസ് വീണ്ടും പരിഗണിക്കും

English Summary:
Supreme Court ask current stsatus of night traffic ban in Bandipur


Source link
Exit mobile version