CINEMA

ഭാഗ്യ സുരേഷിന് വിവാഹാശംസകളുമായി മമ്മൂട്ടിയും മോഹൻലാലും

സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന് വിവാഹാംശസകൾ നേർന്ന് മമ്മൂട്ടിയും മോഹൻലാലും. സുൽഫത്തിനും സുചിത്രയ്ക്കുമൊപ്പമാണ് മമ്മൂട്ടിയും മോഹൻലാലുമെത്തിയത്. ഗുരുവായൂർ വച്ചാണ് ഭാഗ്യയുടെയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ ആ നിമിഷത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്ന വിശേഷം കൂടിയുണ്ട്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്. 
ദുല്‍ഖര്‍, കുഞ്ചാക്കോബോബന്‍, ടൊവിനോ അടക്കമുള്ള താരങ്ങള്‍ വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.  

19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും. 

തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ.  ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്.  ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്.  ശ്രേയസിനെയും കുടുംബത്തെയും അടുത്തറിയാവുന്നത്കൊണ്ട് അനുജത്തി ഒരു അന്യവീട്ടിലേക്ക് പോകുന്ന ടെൻഷൻ ഇല്ല എന്ന് ഗോകുൽ സുരേഷ് പറയുന്നു.  ഭാഗ്യയുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്ന ഒരു കുടുംബമാണ് ശ്രേയസ്സിന്റേതെന്നും അച്ഛനും അമ്മയ്ക്കും ഒരു മകനെക്കൂടി കിട്ടുകയാണെന്നും ഗോകുൽ സുരേഷ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

‘‘തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരായ ബിസിനസ്സ് കുടുംബമാണ് ശ്രേയസിന്റേത്.  ശ്രേയസ്സിന്റെ അച്ഛൻ മോഹൻ ആർമിയിൽ ആയിരുന്നു റിട്ടയർ ചെയ്തതിന് ശേഷം ബിസിനസ്സിൽ ആണ്.  അമ്മ ശ്രീദേവി മോഹൻ വര്ഷങ്ങളായി തിരുവനന്തപുരത്ത് ബ്യൂട്ടി സലൂൺ അടക്കമുള്ള ബിസിനസ്സ് നടത്തുകയാണ്.  ക്‌ളൗഡ്‌ കിച്ചൺ ബിസിനസ്സും അവർ നടത്തുന്നുണ്ട്.  ശ്രേയസ്സ് പഠനം കഴിഞ്ഞ് കുടുംബ ബിസിനസിൽ തന്നെയാണ്.  ശ്രേയസ് വളരെനാളായി എന്റെയും ഭാഗ്യയുടെയും സുഹൃത്താണ്.  അതുകൊണ്ട് തന്നെ ശ്രേയസിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവുമായി വളരെ അടുത്ത സൗഹൃദമുണ്ട്.  
അനുജത്തിയെ ഒരു അന്യവീട്ടിലേക്ക് വിവാഹം ചെയ്തു വിടുന്നു എന്നതരത്തിൽ ഒരു വിഷമവും ഇല്ല.  അച്ഛനും അമ്മയ്ക്കും ഒരു മകനെക്കൂടി കിട്ടുന്നു ഞങ്ങൾക്ക് ഒരു സഹോദരനും. അച്ഛനെപ്പോലെ ഒരുപാട് സംസാരിക്കുന്ന ആളാണ് ഭാഗ്യ.  പൊതുവേ പെൺകുട്ടികൾ ഒതുങ്ങി ജീവിക്കണം അധികം സംസാരിക്കാൻ പാടില്ല എന്നൊക്കെയാണല്ലോ പറയാറ് പക്ഷെ അവൾ അതിനു വിപരീതമാണ്.  ഭാഗ്യ ആരാണെന്നും എന്താണെന്നും മനസ്സിലാക്കി അവളെ ഒട്ടും ചേഞ്ച് ചെയ്യാതെ ഇഷ്ടപ്പെട്ടു സ്വീകരിക്കുന്ന കുടുംബമാണ് ശ്രേയസിന്റേത്.  അതുകൊണ്ട് ഞങ്ങൾക്ക് സമധാനമുണ്ട്.’’–ഗോകുൽ സുരേഷിന്റെ വാക്കുകൾ.

English Summary:
Mammootty and Mohanlal congratulate Bhagya Suresh on her wedding


Source link

Related Articles

Back to top button