അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറി വിവേക് രാമസ്വാമി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയുള്ള മത്സരത്തില്‍നിന്ന് പിന്മാറി ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസുകാരന്‍ വിവേക് രാമസ്വാമി. പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. ആദ്യ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പായ അയോവ കോക്കസിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് വിവേകിന്റെ പിന്മാറ്റ പ്രഖ്യാപനം. പിന്നാലെ ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ജൂണ്‍ നാലുവരെ തുടരുന്ന ഉള്‍പ്പാര്‍ട്ടി തിരഞ്ഞെടുപ്പുകളില്‍ 1215 പ്രതിനിധികളുടെ എങ്കിലും പിന്തുണ കിട്ടുന്നയാളാകും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. അയോവ കോക്കസില്‍ ഡൊണാള്‍ഡ് ട്രംപാണ് വിജയിച്ചത്. ഇതോട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വ സാധ്യതയില്‍ അദ്ദേഹം മുന്‍പന്തിയില്‍ എത്തുകയും ചെയ്തു. 7.7 ശതമാനം വോട്ടു നേടിയ വിവേകിന്, നാലാം സ്ഥാനത്തേ എത്താന്‍ കഴിഞ്ഞിരുന്നുള്ളൂ.
Source link