CINEMA
തോക്കെടുത്ത് ഭാവന; കേസ് ഓഫ് കൊണ്ടാന ട്രെയിലർ
ഭാവന നായികയായെത്തുന്ന കന്നഡ ചിത്രം കേസ് ഓഫ് കൊണ്ടാന ട്രെയിലർ എത്തി. പൊലീസ് ഉദ്യോഗസ്ഥയായി ചിത്രത്തിൽ ഭാവന പ്രത്യക്ഷപ്പെടുന്നു. വിജയ് രാഘവേന്ദ്രയാണ് നായകൻ.
ദേവി പ്രസാദ് ഷെട്ടി സംവിധാനം ചെയ്യുന്ന സിനിമയിൽ ഖുഷി രവി, രംഗയാന രഘു എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഗഗൻ ബദേരിയയാണ് സംഗീതം. വിശ്വജിത്ത് റാവു ഛായാഗ്രഹണം.
ഭാവനയുടെ പന്ത്രണ്ടാം കന്നഡ സിനിമ കൂടിയാണിത്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണിയാണ് നടിയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. ടൊവിനോ നായകനായെത്തുന്ന നടികർ തിലകം ആണ് മലയാളത്തിലെ നടിയുടെ പുതിയ പ്രോജക്ട്.
Source link