Site icon onlinekeralanews.com

 ഹൈക്കോടതി നിർദ്ദേശം — ദിവസം ഒന്നിലധികം പടിപൂജ പരിഗണിക്കൂ


2040 സെപ്തംബർ വരെ പടിപൂജ ബുക്കിംഗ് പൂർത്തിയായെന്ന് ബോർഡ് അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസുമാരായ വി. രാജ വിജരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. പടിപൂജ ബുക്ക് ചെയ്ത ശേഷം മറിച്ചുനൽകുന്നതായി സംശയിച്ച് വിജിലൻസ് നൽകിയ റിപ്പോർട്ടിന്മേൽ സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
ഈ വർഷം മാർച്ച് 26 മുതൽ 2040 സെപ്തംബർ വരെ 207 ദിവസം പടിപൂജ ഒഴിവുണ്ട്. ഈ ദിവസങ്ങളിലേക്ക് നിലവിൽ ബുക്ക് ചെയ്തവരെ മുൻഗണനയിൽ ക്രമീകരിക്കാനാകുമോ എന്നും പരിശോധിക്കണം. 2040 വരെ 705 പേരാണ് പടിപൂജ ബുക്ക് ചെയ്തിരിക്കുന്നത്.


Source link

Exit mobile version