INDIALATEST NEWS

24.82 കോടി ജനങ്ങൾ ദാരിദ്ര്യം മറികടന്നു

ന്യൂഡൽഹി ∙ കഴിഞ്ഞ 9 വർഷത്തിനിടയിൽ രാജ്യത്ത് 24.82 കോടി ആളുകൾ ദാരിദ്ര്യം മറികടന്നിട്ടുണ്ടാകാമെന്നു നിതി ആയോഗ് അനുമാനിക്കുന്നു. ഈ കാലയളവിൽ കേരളത്തിൽ  2.72 ലക്ഷം പേർ ഈ ലക്ഷ്യം കൈവരിച്ചു. ദാരിദ്ര്യം കുറവുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ വർഷങ്ങളായി കേരളം ഒന്നാമതാണ്. 2013–14 ൽ രാജ്യത്തെ ജനസംഖ്യയിൽ 29.17 ശതമാനമാണ് ദരിദ്രരെങ്കിൽ 2022–23 ൽ ഇത് 11.28 ശതമാനമായി കുറഞ്ഞു.
ഏറ്റവുമധികം ദാരിദ്ര്യമുള്ള സംസ്ഥാനങ്ങളായ ബിഹാർ, യുപി, മധ്യപ്രദേശ് തുടങ്ങിയവ സ്ഥിതി മെച്ചപ്പെടുത്തി. യുപിയാണു മുന്നിൽ. 5.94 കോടിയാളുകൾ മറികടന്നു. ബിഹാറിൽ ഇത് 3.77 കോടിയും മധ്യപ്രദേശിൽ 2.3 കോടിയുമാണ്. 2013–14 ൽ കേരള ജനസംഖ്യയുടെ 1.24% പേർ ദരിദ്രരായിരുന്നെങ്കിൽ 2022–23 ൽ ഇത് 0.48% ആയി കുറഞ്ഞിട്ടുണ്ടാകാമെന്നാണു നിതി ആയോഗ് ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിലെ വിലയിരുത്തൽ. പോഷകാഹാരം, ശിശുമരണം, വിദ്യാഭ്യാസം, പാചക ഇന്ധനം, ശുചിത്വം, ശുദ്ധജലം, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണു ദാരിദ്ര്യസൂചിക തയാറാക്കുന്നത്. 

ഇന്ത്യ 

2005–06: 55.34% 

2015–16: 24.85% 
2019–21: 14.96% 

2022-23: 11.28% 
കേരളം 

(ജനസംഖ്യയിൽ ദരിദ്രരുടെ ശതമാനം) 
2005–06: 12.31% 

2015–16: 0.7% 
2019–21: 0.55% 

2022-23: 0.48% 

English Summary:
Twenty four crore peoples overcome poverty


Source link

Related Articles

Back to top button