INDIALATEST NEWS

അയോധ്യയിലെ പള്ളി പ്രവാചകന്റെ പേരിൽ

ന്യൂഡൽഹി ∙ അയോധ്യയിൽ ഇന്ത്യ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന പള്ളിക്ക് മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നു പേരിടും. നേരത്തേ നിർദേശിക്കപ്പെട്ട മസ്ജിദെ അയോധ്യ (ബാബറി മസ്ജിദ്) എന്ന പേരു മാറ്റിയതായി ഫൗണ്ടേഷൻ ഭാരവാഹികൾ ‘മനോരമ’യോടു പറഞ്ഞു. പള്ളിയുടെ ആദ്യത്തെ ‍രൂപരേഖയും പൂർണമായി മാറ്റി. മസ്ജിദ് പോലെ തോന്നിക്കുന്നില്ലെന്ന അഭിപ്രായത്തെത്തുടർന്നാണ് ഇത്. 5 മിനാരങ്ങളുള്ളതാണ് പുതിയ ഡിസൈൻ. 
പ്രവാചകന്റെ പേരിൽ നിർമിക്കുന്ന പള്ളി രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായിരിക്കുമെന്നു ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. 6 മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ധനസമാഹരണത്തിനു പുതിയ മാർഗങ്ങൾ കണ്ടെത്തും. അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപ്പുരിലാണ് മസ്ജിദിന് 5 ഏക്കർ സ്ഥലം നൽകിയത്. കാൻസർ ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവ കൂടിയുണ്ട്. 

English Summary:
Mosque to be constructed in Ayodhya under India Islamic Cultural Foundation will be named Muhammad bin Abdullah Masjid


Source link

Related Articles

Back to top button