INDIALATEST NEWS
കോൺഗ്രസ് സംഘം അയോധ്യയിൽ; പ്രാണപ്രതിഷ്ഠയുമായി ബന്ധമില്ലെന്ന് വിശദീകരണം
ലക്നൗ ∙ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതൃസംഘം അയോധ്യയിൽ രാമക്ഷേത്രത്തിലെത്തി. സരയൂ നദിയിൽ കുളിച്ച ശേഷം സംഘം നിലവിലുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി. സന്ദർശനത്തിനു പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധമില്ലെന്നും മകരസംക്രാന്തിയോട് അനുബന്ധിച്ചാണു ദർശനം നടത്തിയതെന്നും നേതാക്കൾ പറഞ്ഞു.
യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായി, നിയമസഭാകക്ഷി നേതാവ് ആരാധന മിശ്ര, എഐസിസി സെക്രട്ടറി ധീരജ് ഗുർജർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോൺഗ്രസ് എംപി ദീപേന്ദർ സിങ് ഹൂഡയും ഇന്നലെ അയോധ്യ സന്ദർശിച്ചു. ഇതിനിടെ, ക്ഷേത്ര പരിസരത്ത് കോൺഗ്രസ് പതാകയുമായി എത്തിയ പ്രവർത്തകർക്കു മർദനമേറ്റു. ഇതിനു പിന്നിൽ ബിജെപിയാണെന്നു പാർട്ടി ആരോപിച്ചു.
English Summary:
Congress leaders of Uttar Pradesh reached Ram Temple in Ayodhya
Source link