ഗോഹട്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം സമനില. ആസാമിനെതിരേ സമനില വഴങ്ങിയെങ്കിലും അവരെ ഫോളോ ഓണ്‍ ചെയ്യിച്ചു എന്നത് കേരളത്തിനു നേട്ടമായി. സ്കോർ: കേരളം 419, ആസാം 248, 212/3. കേരളത്തിനായി സെഞ്ചുറി നേടിയ സച്ചിൻ ബേബിയാണ് (131) പ്ലെയർ ഓഫ് ദ മാച്ച്. ആസാമിന്റെ ഒന്നാം ഇന്നിംഗ്സിൽ ക്യാപ്റ്റൻ റിയാൻ പരാഗും (116) രണ്ടാം ഇന്നിംഗ്സിൽ ഓപ്പണർ രാഹുൽ ഹസരികയും (107) സെഞ്ചുറി നേടി. അഞ്ച് വിക്കറ്റ് വീഴ്ത്തി ബേസിൽ തന്പിയും നാല് വിക്കറ്റ് സ്വന്തമാക്കി ജലജ് സക്സേനയുമാണ് ആസാമിനെ ഫോളോ ഓണിലേക്ക് തള്ളിവിട്ടത്.
Source link