ലോകത്തെ ഏറ്റവും സന്പന്നരായ അഞ്ചു പേരുടെ സന്പത്ത് 2020നുശേഷം ഇരട്ടിയായി, 500 കോടി ജനങ്ങൾ ദരിദ്രരായി

ദാവോസ്: 2020നുശേഷം, ലോകത്തെ ഏറ്റവും സന്പന്നരായ അഞ്ചു പേരുടെ സന്പത്ത് ഇരട്ടിയായെന്നും അതേസമയം, 500 കോടി ജനങ്ങൾ ദരിദ്രരായെന്നും സന്നദ്ധ സംഘടനയായ ഓക്സ്ഫാമിന്റെ റിപ്പോർട്ട്. ലോക സാന്പത്തിക ഫോറം(ഡബ്ല്യുഇഎഫ്) വാർഷിക യോഗത്തിലാണ് ഓക്സ്ഫാം റിപ്പോർട്ട് പുറത്തുവിട്ടത്. ലോകത്തെ ഏറ്റവും സന്പന്നരായ അഞ്ചു പേരുടെ സന്പത്ത് 2020നുശേഷം 40,500 കോടി ഡോളറിൽനിന്ന് 86,900 കോടി ഡോളറായി ഉയർന്നു. ഒരു മണിക്കൂറിൽ 1.4 കോടി ഡോളർ എന്ന കണക്കിലായിരുന്നു വർധന. ഈ നില തുടർന്നാൽ ഒരു ദശാബ്ദത്തിനകം ലോകത്ത് ആദ്യ ട്രില്ല്യനെയർ(ഒരു ലക്ഷം കോടി ഡോളർ ആസ്തിയുള്ളയാൾ) ഉണ്ടാകും. എന്നാൽ ലോകത്തുനിന്ന് ദാരിദ്ര്യം ഉന്മൂലനം ചെയ്യാൻ 229 വർഷം വേണ്ടി വരും- സാന്പത്തിക അസമത്വം സംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. ലോകജനസംഖ്യയുടെ 21 ശതമാനമുള്ള സന്പന്ന രാജ്യങ്ങൾ ആകെ സന്പത്തിന്റെ 69 ശതമാനം സ്വന്തമാക്കിയിരിക്കുന്നു.
ലോക സാന്പത്തികഫോറത്തിന്റെ 54-ാം വാർഷിക പൊതുയോഗം സ്വിറ്റ്സർലൻഡിലെ ദാവോസിൽ ഇന്നലെ ആരംഭിച്ചു. ഇന്ത്യയിൽനിന്നു കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, സ്മൃതി ഇറാനി, ഹർദീപ് സിംഗ് പുരി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഇതുകൂടാതെ നൂറിലധികം വ്യവസായികളും പങ്കെടുക്കുന്നുണ്ട്. 19നു സമാപിക്കും.

Source link