SPORTS

യു​​വ​​രാ​​ജ് സിം​​ഗി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ത്ത് ക​​ർ​​ണാ​​ട​​ക​​യു​​ടെ അ​​ണ്ട​​ർ 19 ബാ​​റ്റ​​ർ പ്ര​​ഖ​​ർ ച​​തു​​ർ​​വേ​​ദി


ഷി​​മോ​​ഗ: അ​​ണ്ട​​ർ 19 കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി ഫൈ​​ന​​ലി​​ൽ ച​​രി​​ത്രം കു​​റി​​ച്ച് ക​​ർ​​ണാ​​ട​​ക ഓ​​പ്പ​​ണ​​ർ പ്ര​​ഖ​​ർ ച​​തു​​ർ​​വേ​​ദി. മും​​ബൈ​​ക്ക് എ​​തി​​രാ​​യ ഫൈ​​ന​​ൽ പോ​​രാ​​ട്ട​​ത്തി​​ൽ 404 റ​​ണ്‍​സു​​മാ​​യി ച​​തു​​ർ​​വേ​​ദി പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. 638 പ​​ന്ത് നേ​​രി​​ട്ട് മൂ​​ന്ന് സി​​ക്സും 46 ഫോ​​റും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് ച​​തു​​ർ​​വേ​​ദി​​യു​​ടെ 404 നോ​​ട്ടൗ​​ട്ട്. കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​തോ​​ടെ പ്ര​​ഖ​​ർ ച​​തു​​ർ​​വേ​​ദി സ്വ​​ന്ത​​മാ​​ക്കി. ഇ​​ന്ത്യ​​ൻ മു​​ൻ താ​​രം യു​​വ​​രാ​​ജ് സിം​​ഗി​​ന്‍റെ പേ​​രി​​ലു​​ള്ള റി​​ക്കാ​​ർ​​ഡാ​​ണ് ത​​ക​​ർ​​ന്ന​​ത്. 1999 ഡി​​സം​​ബ​​റി​​ൽ എം.​​എ​​സ്. ധോ​​ണി ഇ​​റ​​ങ്ങി​​യ ബി​​ഹാ​​റി​​നെ​​തി​​രേ പ​​ഞ്ചാ​​ബി​​നാ​​യി യു​​വ​​രാ​​ജ് സിം​​ഗ് 358 റ​​ണ്‍​സ് നേ​​ടി​​യ​​താ​​യി​​രു​​ന്നു കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി ഫൈ​​ന​​ലി​​ലെ ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്. 2011-12 സീ​​സ​​ണി​​ൽ മ​​ഹാ​​രാ​​ഷ്‌ട്ര​​യു​​ടെ വി​​ജ​​യ് സോ​​ൾ നേ​​ടി​​യ 451 നോ​​ട്ടൗ​​ട്ട് ആ​​ണ് കൂ​​ച്ച് ബെ​​ഹ​​ർ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന വ്യ​​ക്തി​​ഗ​​ത സ്കോ​​ർ.

പ്ര​​ഖ​​ർ ച​​തു​​ർ​​വേ​​ദി​​യു​​ടെ റി​​ക്കാ​​ർ​​ഡ് ഇ​​ന്നിം​​ഗ്സി​​നൊ​​പ്പം ഹ​​ർ​​ഷി​​ൽ ധ​​ർ​​മാ​​ണി​​യു​​ടെ (169) സെ​​ഞ്ചു​​റി​​കൂ​​ടി ചേ​​ർ​​ന്ന​​തോ​​ടെ ക​​ർ​​ണാ​​ട​​ക ഒ​​ന്നാം ഇ​​ന്നിം​​ഗ്സി​​ൽ 890 റ​​ണ്‍​സ് നേ​​ടി. മും​​ബൈ​​യു​​ടെ ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് 380 റ​​ണ്‍​സി​​ൽ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ച​​തു​​ർ​​ദി​​ന കൂ​​ച്ച് ബെ​​ഹ​​ർ ട്രോ​​ഫി കി​​രീ​​ടം ക​​ർ​​ണാ​​ട​​ക സ്വ​​ന്ത​​മാ​​ക്കി. മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ലാ​​ണ് ക​​ലാ​​ശി​​ച്ച​​തെ​​ങ്കി​​ലും ഒ​​ന്നാം ഇ​​ന്നിം​​ഗ്സ് ലീ​​ഡി​​ന്‍റെ ബ​​ല​​ത്തി​​ലാ​​ണ് ക​​ർ​​ണാ​​ട​​ക​​യു​​ടെ കി​​രീ​​ട​​ധാ​​ര​​ണം.


Source link

Related Articles

Check Also
Close
Back to top button