മുംബൈ: പുതിയ ഉയരം കീഴടക്കി ഇന്ത്യൻ ഓഹരി വിപണികൾ. ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 73,000 കടന്നു. നിഫ്റ്റി 22,000 പിന്നിട്ടു. ഐടി ഓഹരികളുടെ കുതിപ്പാണ് വിപണിക്ക് ഉൗർജമായത്. 759.48 പോയിന്റ് ഉയർന്ന സെൻസെക്സ് 73,327.94ലാണ് വ്യാപാരം അവസാനിച്ചത്. വിപ്രോ, എച്ച്സിഎൽ ടെക് എന്നീ ഐടി കന്പനികൾ പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതാണ് സെൻസെക്സിൽ കുതിപ്പിനിടയാക്കിത്. 202.90 പോയിന്റ് ഉയർന്ന നിഫ്റ്റി 22,097.45ൽ എത്തി. സെൻസെക്സിൽ ഏറ്റവും നേട്ടമുണ്ടാക്കിയത് വിപ്രോയാണ്. വിപ്രോ, എച്ച്സിഎൽ ടെക്, ഇൻഫോസിസ് നിഫ്റ്റി 50ലെ ആദ്യ നാലു നേട്ടക്കാരിൽ ഉൾപ്പെടുന്നു. വ്യക്തിഗത ഓഹരികളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഒഎൻജിസി 4.5 ശതമാനം ഉയർന്നു. ഉൗർജം, എണ്ണ, വാതകം മേഖലകളിലെ ഓഹരികൾ 1.73 ശതമാനം വരെ ഉയർന്നു. ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടാറ്റ കണ്സൾട്ടൻസി, എസ്ബിഐ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസേർവ്, ലാർസൻ ആൻഡ് ട്രൂബോ, ടാറ്റ മോട്ടേഴ്സ്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക് എന്നിവരാണ് സെൻസെക്സിൽ നേട്ടമുണ്ടാക്കാതെപോയ പ്രമുഖർ. മുന്നേറ്റത്തിനു കാരണങ്ങൾ ഐടി ഓഹരികളിൽ മുന്നേറ്റം വിപ്രോ, എച്ച്സിഎൽ ടെക് എന്നീ ഓഹരികളുടെ മുന്നേറ്റത്തിൽ നിഫ്റ്റി ഐടി സൂചിക മൂന്ന് ശതമാനത്തിലധികം ഉയർന്നു. സെൻസെക്സിലും ഐടി ഓഹരികളിലാണ് പ്രധാനമായും കുതിപ്പുണ്ടായത്.
ആഗോള വിപണികളിലും കുതിപ്പ് ഏഷ്യൻ സൂചികകളിലും കുതിപ്പ് പ്രകടമാണ്. ജപ്പാന്റെ നിക്കി 34 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തി. കഴിഞ്ഞയാഴ്ചയും സൂചിക മുന്നേറിയിരുന്നു. ചൈനയുടെ ഷാങ്ഹായ് കോന്പോസിറ്റ്, ഹോങ്കോങ് ഹാംഗ് സെംഗ് തുടങ്ങിയവയും നേട്ടമുണ്ടാക്കി. ജനുവരിയിൽ ഇതുവരെ വിദേശ സ്ഥാപന നിക്ഷേപകർ 3,864 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. അതേസമയം, വെള്ളിയാഴ്ച 340 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റൊഴിഞ്ഞിരുന്നു. മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,911 കോടി രൂപയുടെ നിക്ഷേപം നടത്തുകയും ചെയ്തു. എണ്ണവിതരണം സംബന്ധിച്ച ആശങ്കകൾ നീങ്ങി എണ്ണവിതരണം സംബന്ധിച്ച ആശങ്കകൾ നീങ്ങിയതും ഓഹരി വിപണിയിൽ ഗുണം ചെയ്തു. ചെങ്കടലിലെ സംഘർഷം തടയുന്നതിന് യുഎസ്-ബ്രിട്ടീഷ് സേനകൾ രംഗത്തുവന്നതോടെ വിതരണ തടസം സംബന്ധിച്ച ആശങ്കകൾ നീങ്ങിയത് എണ്ണവില കുറയാനിടയാക്കി. ബ്രന്റ് ക്രൂഡ് വില 0.51 ശതമാനം കുറഞ്ഞ് ബാരലിന് 77.78 ഡോളർ നിലവാരത്തിലെത്തി. രൂപയുടെ മൂല്യം ഉയർന്നു രൂപയുടെ മൂല്യം ഉയർന്നതും ഡോളർ സൂചിക താഴുന്നതും വിപണിയിൽ ഉണർവുണ്ടാക്കിയിട്ടുണ്ട്. യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 82.88 എന്ന നിലയിലാണ്.

Source link