WORLD

കുലുങ്ങാതെ ഹൂതികൾ !; ഏദൻ ഉൾക്കടലിൽ അമേരിക്കൻ ചരക്കുകപ്പലിനെ ആക്രമിച്ചു


ദോ​ഹ: അ​മേ​രി​ക്ക​യും ബ്രി​ട്ട​നും ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കു​ലു​ങ്ങാ​തെ യെ​മ​നി​ലെ ഹൂ​തി വി​മ​ത​ർ. ഹൂ​തി​ക​ൾ ഇ​ന്ന​ലെ ഏ​ദ​ൻ ഉ​ൾ​ക്ക​ട​ലി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന അ​മേ​രി​ക്ക​ൻ ച​ര​ക്കു​ക​പ്പ​ലി​നു നേ​ർ​ക്ക് മി​സൈ​ൽ പ്ര​യോ​ഗി​ച്ചു. ഞാ​യ​റാ​ഴ്ച ചെ​ങ്ക​ട​ലി​ലെ യു​എ​സ് യു​ദ്ധ​ക്ക​പ്പ​ലി​നു നേ​ർ​ക്ക് ഹൂ​തി​ക​ൾ മി​സൈ​ൽ തൊ​ടു​ത്തു​വെ​ങ്കി​ലും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തും മു​ന്പേ യു​എ​സ് വി​മാ​നം മി​സൈ​ലി​നെ വെ​ടി​വ​ച്ചി​ട്ടു. ഇ​ന്ന​ല​ത്തെ ആ​ക്ര​മ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഏ​ദ​ൻ തു​റ​മു​ഖ​ത്തി​നു 175 കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​ച്ച് ക​പ്പ​ലി​ൽ മി​സൈ​ൽ പ​തി​ച്ചെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് മ​രി​ടൈം ഏ​ജ​ൻ​സി​യാ​യ യു​കെ​എം​ടി​ഒ അ​റി​യി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ഈ​ഗി​ൾ ബ​ൾ​ക്ക് ക​ന്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഈ​ഗി​ൾ ജി​ബ്രാ​ൾ​ട്ട​ർ എ​ന്ന ക​ണ്ടെ​യ്ന​ർ ക​പ്പ​ലാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ക​പ്പ​ലി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യെ​ങ്കി​ലും കാ​ര്യ​മാ​യ ത​ക​രാ​റോ ജീ​വ​ക്കാ​ർ​ക്കു പ​രി​ക്കോ ഇ​ല്ല. ക​പ്പ​ൽ യാ​ത്ര തു​ട​ർ​ന്നു. ഇ​റാ​ന്‍റെ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ൾ ക​പ്പ​ലി​നു നേ​ർ​ക്ക് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മേ​രി​ക്ക​ൻ സേ​ന പി​ന്നീ​ട് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് യു​എ​സ്എ​സ് ല​ബൂ​ൺ എ​ന്ന ക​പ്പ​ലി​നെ ല​ക്ഷ്യ​മി​ട്ട് ഹൂ​തി​ക​ൾ ക്രൂ​സ് മി​സൈ​ൽ തൊ​ടു​ത്ത​ത്. യു​എ​സ് യു​ദ്ധ​വി​മാ​നം മി​സൈ​ലി​നെ ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​വും പ​രി​ക്കു​മി​ല്ല. യെ​മ​നി​ലെ ഹൂ​തി​ക​ളു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ യു​എ​സ്, ബ്രി​ട്ടീ​ഷ് സേ​ന​ക​ൾ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഹൂ​തി​ക​ൾ ച​ര​ക്കു​ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നി​ത്. എ​ന്നാ​ൽ, പ​ല​സ്തീ​ൻ ജ​ന​ത​യ്ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ച​ര​ക്കു​ക​പ്പ​ലു​ക​ളെ ആ​ക്ര​മി​ക്കു​ന്ന​തു തു​ട​രു​മെ​ന്നാ​ണ് ഹൂ​തി​ക​ൾ പ്ര​തി​ക​രി​ച്ച​ത്. യെ​മ​നി​ൽ ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ യു​എ​സ്, ബ്രി​ട്ടീ​ഷ് യു​ദ്ധ​ക്ക​പ്പ​ലു​ക​ളെ​യും ല​ക്ഷ്യ​മി​ടു​മെ​ന്ന് ഹൂ​തി നേ​താ​വ് ഹു​സൈ​ൻ അ​ൽ ബു​ഖെ​യ്തി ബി​ബി​സി​യോ​ട് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞു. ന​വം​ബ​ർ 19നു​ശേ​ഷം ഹൂ​തി​ക​ൾ ചെ​ങ്ക​ട​ലി​ൽ 27 ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി. ഹൂ​തി​ക​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ ആ​ക്ര​മ​ണ​ത്തി​ന് അ​മേ​രി​ക്ക മ​ടി​ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പു ന​ല്കി​യി​ട്ടു​ണ്ട്.


Source link

Related Articles

Back to top button