വാലിബന്‍ ചാലഞ്ചുമായി മോഹന്‍ലാല്‍

മലയാള സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബന്‍ റിലീസിനോടടുക്കുമ്പോള്‍ ആരാധകര്‍ക്കൊരു ചാലഞ്ചുമായി വന്നിരിക്കുകയാണു മോഹന്‍ലാല്‍. നിങ്ങൾ സ്വീകരിക്കുമോ, എന്ന കുറിപ്പോടെയാണു മോഹൻലാൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു ഡൗൾ കേബിൾ മെഷിനിൽ താരം വ്യായാമം ചെയ്യുന്ന രംഗമാണു വിഡിയോയിൽ. തങ്ങൾ ഈ വെല്ലുവിളി ഏറ്റെടുക്കുമെന്നു പറഞ്ഞും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും പറഞ്ഞ് ഒരുപാട് പേർ വിഡിയോയ്ക്കു താഴെ കമന്റ് ചെയ്തിരിക്കുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25-നാണ് റിലീസ് ചെയ്യുന്നത്. ലോകം മുഴുവൻ ചിത്രം ഒരേദിവസം റിലീസ് ചെയ്യാനാണ് പദ്ധതി. കേരളത്തിലും മികച്ച പ്രമോഷൻ പരിപാടികളാണ് വരും നാളുകളിൽ വാലിബൻ ടീം സംഘടിപ്പിക്കുന്നത്. വാലിബന്റെ റിലീസിനോടനുബന്ധിച്ച് കേരളത്തിലെ ശക്തരിൽ അതിശക്തനെ കണ്ടെത്താൻ ‘സ്ട്രോങ്ങ് മാൻ ചാലഞ്ചു’മായി മനോരമ ഓൺലൈനും ജെയിൻ ഇന്റർനാഷനൽ സ്കൂൾ ഓഫ് ക്രീയേറ്റീവ് ആർട്സും എത്തുന്നുണ്ട്.
വലിയ മുതൽ മുടക്കിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ എന്നിരാണു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതു പി.എസ്. റഫീക്കാണ്. മധു നീലകണ്ഠനാണു ക്യാമറ ചലിപ്പിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ ടിനു പാപ്പച്ചനാണ്. വസ്ത്രാലങ്കാരം–റോണക്സ് സേവ്യർ. –ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
English Summary:
Vaaliban Challenge Details
Source link