ബോളിവുഡിന്റെ ‘ടോപ്പ് ഗൺ’; ഹൃതിക് റോഷന്റെ ‘ഫൈറ്റർ’ ട്രെയിലർ

ഹൃതിക് റോഷനെ നായകനാക്കി സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന ആക്‌ഷൻ എന്റർടെയ്നർ ‘ഫൈറ്റർ’ ട്രെയിലർ എത്തി. ഷാറുഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.
ടോം ക്രൂസ് സിനിമയായ ടോപ്പ് ഗണ്ണിനെ ഓർമിപ്പിക്കുന്ന ഗംഭീര രംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ട്രെയിലർ. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ് ഹൃതിക് അവതരിപ്പിക്കുന്നത്. ദീപികയും എയർഫോഴ്സ് ഉദ്യോഗസ്ഥയായി എത്തുന്നു.

രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. 250 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. വിശാല്‍-ശേഖര്‍ സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം. പഠാൻ സിനിമയുടെ ക്യാമറയും സത്ചിത് ആയിരുന്നു.

ചിത്രം ഈ വർഷം ജനുവരി 25-ന് തിയറ്ററുകളിലെത്തും.

English Summary:
Watch Fighter Trailer


Source link
Exit mobile version