ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യയിൽ; രാമക്ഷേത്രം സന്ദർശിക്കും
അയോധ്യ∙ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചത് വന്‍ ചര്‍ച്ചയായതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യയിൽ. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലാണ് സംഘം അയോധ്യയിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാന മേധാവി അജയ് റായ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഘത്തിലുണ്ട്.
സരയൂ നദിയില്‍ സ്നാനം കഴിഞ്ഞ സംഘം ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുമെന്നാണ് അറിയിച്ചത്. തങ്ങള്‍ രാമഭക്തരാണെന്നും ശ്രീരാമനെ രാഷ്ട്രീയ ഉപകരണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്കു ശേഷം രാമക്ഷേത്രത്തിലെത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഉത്തർപ്രദേശിനു പുറമെ രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ പിസിസി അധ്യക്ഷന്മാരും അയോധ്യ സന്ദര്‍ശിക്കുമെന്നാണ് വിവരം.
ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് ദേശീയനേതൃത്വം അറിയിച്ചതു വന്‍ രാഷ്ട്രീയചര്‍ച്ചകള്‍ക്കാണു വഴിവച്ചിരിക്കുന്നത്. ഇതു രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിലാണു ബിജെപി. ഇതു മറികടക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ മകരസംക്രാന്തി ദിനം തൊട്ട് അയോധ്യയിലേക്ക് എത്തുന്നത്. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് ആരാധനാ മിശ്ര, കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി-ഇന്‍ചാര്‍ജ് ധീരജ് ഗുര്‍ജാര്‍, മുതിര്‍ന്ന നേതാക്കളായ ദീപീന്ദര്‍ സിങ് ഹൂഡ തുടങ്ങിയവരും അയോധ്യയില്‍ എത്തും.
प्रभु श्री रामलला के दर्शन के लिए प्रदेश अध्यक्ष श्री अजय राय जी के नेतृत्व में निकले दर्शनार्थियों का बाराबंकी में जगह-जगह भव्य स्वागत हुआ।जय जय सियाराम!सबके राम!चलो अयोध्या धाम! pic.twitter.com/MNreSyqXQr— UP Congress (@INCUttarPradesh) January 15, 2024
English Summary:
UP Congress Leaders Visit Ayodhya After Party Rejects Ram Temple Invite