ഇംഫാൽ∙ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി രാഹുൽ സഞ്ചരിക്കുന്ന ബസിൽ ലിഫ്റ്റ് മുതൽ കോൺഫറൻസ് റൂം വരെ. ബസിനു മുകളിലേക്ക് ഉയർന്നുവരുന്ന ലിഫ്റ്റ് ആണ് സജ്ജമാക്കിയിരിക്കുന്നത്. ലിഫ്റ്റിൽ ഉയർന്നുവന്ന്, ബസിനു മുകളിൽ നിന്ന് രാഹുൽ പ്രസംഗിക്കും. 8 പേർക്കു യോഗം ചേരാവുന്ന കോൺഫറൻസ് റൂമാണ് ബസിനു പിന്നിലുള്ളത്. യാത്രയ്ക്കിടെ ജനങ്ങളുമായി ഇവിടെ രാഹുൽ ചർച്ച നടത്തും.
ബസിനു പുറത്ത് സ്ഥാപിച്ചിട്ടുള്ള സ്ക്രീനിലൂടെ അത് പുറത്തുള്ളവർക്കു തൽസമയം കാണാനാകും. ബസിൽ ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്. തെലങ്കാന റജിസ്ട്രേഷനുള്ള ബസ് ആണിത്. ഇനിയുള്ള 2 മാസത്തേക്കു കണ്ടെയ്നറായിരിക്കും രാഹുലിന്റെ വീട്. കിടക്ക സജ്ജമാക്കിയ കണ്ടെയ്നറിലായിരിക്കും അദ്ദേഹം രാത്രി ഉറങ്ങുക.
മണിപ്പുരിലെ തൗബാലിലെ ഖാങ്ജോം യുദ്ധ സ്മാരകത്തിൽ പ്രണാമമർപ്പിച്ച ശേഷമാണ് യാത്രയ്ക്കു തുടക്കമിട്ടത്. ഇന്ന് നാഗാലാൻഡിലേക്കു കടക്കും.
Source link