ദോഹ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ മുൻ ചാന്പ്യന്മാരായ ജപ്പാൻ ജയത്തോടെ പോരാട്ടം തുടങ്ങി. ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തിൽ ജപ്പാൻ 4-2ന് വിയറ്റ്നാമിനെ കീഴടക്കി. തകുമി നിനാമിനൊ (11’, 45’) ഇരട്ട ഗോൾ നേടിയതാണ് ജാപ്പനീസ് ജയത്തിന്റെ അടിസ്ഥാനം. കെയ്റ്റൊ നാകാമുറ (45+4’), അയാസെ ഉവേദ (85’) എന്നിവരും ജപ്പാനുവേണ്ടി ഗോൾ സ്വന്തമാക്കി.
ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ സിറിയയും ഉസ്ബക്കിസ്ഥാനും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഗ്രൂപ്പ് എയിൽ ചൈനയും തജിക്കിസ്ഥാനും 1-1നു പോയിന്റ് പങ്കുവച്ചു.
Source link