കിവീസിന് രണ്ടാം ജയം

ഹാമിൽട്ടണ് (ന്യൂസിലൻഡ്): പാക്കിസ്ഥാനെതിരായ ട്വന്റി-20 ക്രിക്കറ്റിലെ രണ്ടാം മത്സരത്തിലും ആതിഥേയരായ ന്യൂസിലൻഡിനു ജയം. ആദ്യമത്സരത്തിൽ 46 റണ്‍സിനു ജയിച്ച കിവീസ് രണ്ടാം പോരാട്ടത്തിൽ 21 റണ്‍സിനു വെന്നിക്കൊടി പാറിച്ചു. സ്കോർ: ന്യൂസിലൻഡ് 194/8 (20). പാക്കിസ്ഥാൻ 173 (19.3). 41 പന്തിൽ 74 റണ്‍സ് നേടിയ ഫിൻ അലനാണ് പ്ലെയർ ഓഫ് ദ മാച്ച്.
195 റണ്‍സ് എന്ന ലക്ഷ്യത്തിലേക്ക് ബാറ്റ് കൈയിലെടുത്ത പാക്കിസ്ഥാന് സ്കോർബോർഡിൽ 10 റണ്‍സുള്ളപ്പോൾ ഓപ്പണർമാരായ സൈം അയൂബിനെയും (1) മുഹമ്മദ് റിസ്വാനെയും (7) നഷ്ടപ്പെട്ടു. തുടർന്ന് മൂന്നാം വിക്കറ്റിൽ ബാബർ അസവും (43 പന്തിൽ 66) ഫഖാർ സമാനും (25 പന്തിൽ 50) പൊരുതിയെങ്കിലും ജയം സാധ്യമായില്ല.
Source link