WORLD
12 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ പിടിയിൽ
കൊളംബോ: സമുദ്രാതിർത്തിലംഘിച്ചുവെന്ന കുറ്റംചുമത്തി 12 ഇന്ത്യൻ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ്ചെയ്തു. മൂന്ന് മത്സ്യബന്ധന ട്രോളറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
ജാഫ്നയ്ക്കു സമീപം കോവിലൻ പോയിന്റ് ലൈറ്റ്ഹൗസ് പരിസരത്തുനിന്നാണ് ഇന്ത്യൻ തൊഴിലാളികളെ അറസ്റ്റ്ചെയ്തത്. കങ്കേശൻതുറ ഹാര്‍ബറിൽ എത്തിച്ച ഇവരെ നിയമനടപടികൾക്കായി കൈമാറി.
Source link