കണ്ണൂർ: സീസൺ തുടക്കത്തിൽ ഇഞ്ചിക്കു പൊന്നുംവില. ഇഞ്ചിയുടെ ഗുണമേന്മയനുസരിച്ച് 100 രൂപ വരെ കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട്. ചില്ലറ വിപണിയിൽ 120 രൂപ വരെയും നല്‍കേണ്ടി വരും. ഇതിനുമുന്‍പ് കഴിഞ്ഞ വർഷം മേയിലാണ് ഇഞ്ചിക്ക് ഇത്രയും വില ഉയർന്നത്. ഉണക്ക ഇഞ്ചി (ചുക്ക്) സീസൺ ആരംഭിക്കുന്നതേയുള്ളൂ. എങ്കിലും 150 രൂപയാണ് ഇപ്പോഴത്തെ വില. ഇതും ഉയരുമെന്നു വ്യാപാരികൾ പറയുന്നു. ഇഞ്ചിക്കൃഷി ഏറെയുള്ള കർണാടകയിൽ ഉത്പാദനത്തിൽ കുറവുണ്ടായതാണു വില ഉയരാൻ കാരണമായത്. കാലാവസ്ഥാ വ്യതിയാനം, കാലം തെറ്റിയുള്ള മഴ എന്നിവ ഉത്പാദനം കുറയാന്‍ കാരണമായി.
ഒരു പതിറ്റാണ്ടായി ഇഞ്ചിക്കർഷകർക്കു മോശമല്ലാത്ത വില ലഭിക്കുന്നുണ്ട്. എലിയും പന്നിയും മറ്റും നശിപ്പിക്കാത്ത കൃഷിവിളയുമാണ് ഇഞ്ചി. സംസ്ഥാനത്ത് ആവശ്യമായ ഇഞ്ചിയുടെ 40 ശതമാനത്തോളം ഇവിടെത്തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി ആവശ്യമായതിന് കർണാടകയെയാണു കൂടുതലായും ആശ്രയിക്കുന്നത്.

Source link