SPORTS

എം​​ജിക്ക്​​ അ​​ഖി​​ലേ​​ന്ത്യാ കിരീടം


കോ​​ട്ട​​യം: അ​​ഖി​​ലേ​​ന്ത്യാ അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല വ​​നി​​താ വോ​​ളി​​ബോ​​ൾ കി​​രീ​​ടം മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്വ​​ന്ത​​മാ​​ക്കി. ഭു​​വ​​നേ​​ശ്വ​​റി​​ലെ കി​​റ്റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​വ​​ച്ച് ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ൽ ബം​​ഗാ​​ളി​​ലെ അ​​ഡാ​​മ​​സ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി എം​​ജി വ​​നി​​ത​​ക​​ൾ ക​​പ്പി​​ൽ​​ മു​​ത്തം​​വ​​ച്ചു. അ​​ഞ്ച് സെ​​റ്റ് നീ​​ണ്ട ആ​​വേ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​യി​​രു​​ന്നു ചാ​​ന്പ്യ​​നെ നി​​ശ്ച​​യി​​ച്ച​​ത്. സ്കോ​​ർ: 25-12, 20-25, 25-23, 19-25, 15-9. നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യി​​രു​​ന്ന എ​​സ്ആ​​ർ​​എം ചെ​​ന്നൈ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് എം​​ജി സെ​​മി​​യി​​ൽ ക​​ട​​ന്ന​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ന​​ട​​ന്ന സെ​​മി​​യി​​ൽ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ ര​​ണ്ടാം സ്ഥാ​​ന​​ക്കാ​​രാ​​യ പ​​ഞ്ചാ​​ബി യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​ട്യാ​​ല​​യ​​യെ കീ​​ഴ​​ട​​ക്കി എം​​ജി ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​നെ​​ത്തി.

2017നു ​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണ് എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ഖി​​ലേ​​ന്ത്യാ കി​​രീ​​ടം നേ​​ടു​​ന്ന​​ത്. ടീം: ​​റോ​​ളി പ​​ത​​ക്, അ​​ന​​ന്യ ശ്രീ, ​​കെ. വി​​ഭാ, എ​​സ്. ആ​​ര്യ, കെ. ​​ആ​​ര്യ, അ​​ൽ​​ന രാ​​ജ്, എ​​യ്ഞ്ച​​ൽ തോ​​മ​​സ്, സ്നേ​​ഹ, രഞ്ജു ജേ​​ക്ക​​ബ്, അ​​നീ​​റ്റ ആ​​ന്‍റ​​ണി, നി​​വേ​​ദി​​ത ജ​​യ​​ൻ. ഖേ​​ലോ ഇ​​ന്ത്യ പ​​രി​​ശീ​​ല​​ക​​നാ​​യ വി. ​​അ​​നി​​ൽ​​കു​​മാ​​ർ ആ​​ണ് മു​​ഖ്യ പ​​രി​​ശീ​​ല​​ക​​ൻ. ച​​ങ്ങ​​നാ​ശേ​​രി അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ന്‍റെ ന​​വാ​​സ് വ​​ഹാ​​ബ് ആ​​ണ് ടീ​​മി​​ന്‍റെ സ​​ഹപ​​രി​​ശീ​​ല​​ക​​ൻ. അ​​സം​​പ്ഷ​​ൻ കോ​​ള​​ജി​​ലെ കാ​​യി​​കാ​​ധ്യാ​​പ​​ക​​രാ​​യ സു​​ജാ മേ​​രി ജോ​​ർ​​ജ് ഡോ. ​​ജി​​മ്മി ജോ​​സ​​ഫ് എ​​ന്നി​​വ​​ർ ടീം ​​മാ​​നേ​​ജ​​ർ​​മാ​​ർ.


Source link

Related Articles

Back to top button