രാഷ്ട്രീയത്തിലെ സ്ത്രീ: പാർട്ടികൾ ആത്മവിമർശനം നടത്തട്ടെ: ആനി രാജ

രാഷ്ട്രീയത്തിലെ സ്ത്രീ: പാർട്ടികൾ ആത്മവിമർശനം നടത്തട്ടെ: ആനി രാജ – Annie Raja’s reaction on Brinda’s book | Malayalam News, India News | Manorama Online | Manorama News

രാഷ്ട്രീയത്തിലെ സ്ത്രീ: പാർട്ടികൾ ആത്മവിമർശനം നടത്തട്ടെ: ആനി രാജ

മനോരമ ലേഖകൻ

Published: January 14 , 2024 03:04 AM IST

1 minute Read

ആനി രാജ

ന്യൂഡൽഹി ∙ നേതാവായിക്കഴിഞ്ഞാലും സ്ത്രീയെയും അവരുടെ വ്യക്തിത്വത്തെയും അംഗീകരിക്കാൻ മടിയുള്ളവർ രാഷ്ട്രീയപാർട്ടികളിൽ മുതൽ മാധ്യമ മേഖലയിൽ വരെയുണ്ടെന്ന് സിപിഐ ദേശീയ നി‍ർവാഹക സമിതിയംഗം ആനി രാജ പറഞ്ഞു. വൃന്ദ കാരാട്ടിന്റെ പുസ്തകവുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തോടു പ്രതികരിക്കുകയായിരുന്നു അവർ. പ്രതികരണത്തിൽ നിന്ന്:
‘വൃന്ദ കാരാട്ട് എഴുതിയതു  വായിച്ചിട്ടുമില്ല. താഴെത്തട്ട് മുതൽ പ്രവർത്തിച്ച് നേതൃനിരയിൽ എത്തിയവരായാലും പങ്കാളി നേതാവാണെങ്കിൽ അവരുടെ പേരിൽ പരിഗണിക്കുന്ന അല്ലെങ്കിൽ വിശേഷിപ്പിക്കുന്ന രീതിയുണ്ട്. അനുഭവങ്ങളുമുണ്ട്. െജൻഡര‍് നീതി ബോധമില്ലാത്ത ഈ രീതിയിൽ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരെ കുറ്റക്കാരുമാണ്. നേതാവായ ശേഷമാണ് നേതാവു തന്നെയായ മറ്റൊരാളുമായി എനിക്കു കുടുംബ ബന്ധമുണ്ടായത്. അല്ലാതെ കുടുംബബന്ധത്തിന്റെ പേരിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ നേതൃപദവി ലഭിക്കില്ല. ഇപ്പോഴത്തെ വിവാദത്തെ ഒരവസരമായി കാണണം. എല്ലാവരും തുല്യരാണെന്ന ബോധ്യത്തോടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആത്മവിമർശനം നടത്തണം– ആനി രാജ പറഞ്ഞു.

പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല: വൃന്ദ കാരാട്ട് 

ന്യൂഡൽഹി ∙ ഉടൻ പ്രസിദ്ധീകരിക്കാൻ പോകുന്ന പുസ്തകത്തിൽ പാർട്ടിക്കെതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് സിപിഎം പൊളിറ്റ്ബ്യുറോ അംഗം വൃന്ദ കാരാട്ട് വ്യക്തമാക്കി. പാർട്ടിയിൽ നിന്ന് അനുമതി വാങ്ങിയാണ് പുസ്തകം എഴുതിയതെന്നും സിപിഎമ്മിനെ മോശമാക്കുന്ന ഒരു വരി പോലും അതിൽ ഇല്ലെന്നും അവർ പ്രതികരിച്ചു. ഉടൻ പുറത്തിറങ്ങുന്ന ‘ആൻ എജ്യുക്കേഷൻ ഫോർ റീത’ എന്ന വൃന്ദയുടെ പുസ്തകത്തെക്കുറിച്ചുള്ള വിവാദത്തോടു പ്രതികരിക്കുകയായിരുന്നു അവർ. ദേശീയതലത്തിൽ പാർട്ടി തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിച്ചില്ലെന്ന പുസ്തകത്തിലെ തുറന്നുപറച്ചിലുമായി ബന്ധപ്പെട്ട വിവാദത്തിലും അവർ വിശദീകരണം നൽകി. കമ്യൂണിസ്റ്റ് പാർട്ടിയിലും മറ്റു പാർട്ടിയിലും ആയിരിക്കുന്നതിന്റെ വ്യത്യാസത്തേക്കുറിച്ചാണ് താൻ പറഞ്ഞത്. ഇതുസംബന്ധിച്ച് ഇന്നലെ മനോരമ നൽകിയ വാർത്തയുടെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൃന്ദ പ്രതികരിച്ചു. 

English Summary:
Annie Raja’s reaction on Brinda’s book

mo-politics-leaders-brindakarat 6anghk02mm1j22f2n7qqlnnbk8-2024-01 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-01 6anghk02mm1j22f2n7qqlnnbk8-2024-01-14 40oksopiu7f7i7uq42v99dodk2-2024-01-14 mo-news-common-malayalamnews 7umbsu5jctcnmsv4ldo1l7icjb mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-parties-cpi mo-news-common-media 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link
Exit mobile version