സച്ചിൻ ബേബിക്ക് സെഞ്ചുറി

ഗോഹട്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സച്ചിൻ ബേബിയുടെ സെഞ്ചുറി ബലത്തിൽ ആസാമിനെതിരേ കേരളം ശക്തമായ നിലയിൽ. കേരളത്തിന്റെ ആദ്യ നാല് ബാറ്റർമാർ 50+ സ്കോർ നേടിയപ്പോൾ ഒന്നാം ഇന്നിംഗ്സിൽ 419 റണ്‍സ് പിറന്നു. തുടർന്ന് ക്രീസിലെത്തിയ ആസാം രണ്ടാം ദിനം അവസാനിക്കുന്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 14 റണ്‍സ് എന്ന നിലയിലാണ്. 148 പന്തിൽ അഞ്ച് സിക്സും 16 ഫോറും അടക്കം 131 റണ്‍സ് സച്ചിൻ ബേബി സ്വന്തമാക്കി. ഓപ്പണർമാരായ രോഹൻ കുന്നുമ്മൽ (83), കൃഷ്ണപ്രസാദ് (80) എന്നിവർ ആദ്യവിക്കറ്റിൽ 133 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്.
മൂന്നാം നന്പറായെത്തിയ രോഹൻ പ്രേമും (50) അർധസെഞ്ചുറി സ്വന്തമാക്കി. തുടർന്നായിരുന്നു സച്ചിൻ ബേബിയുടെ സെഞ്ചുറി ഇന്നിംഗ്സ്. ആസാമിനായി മുക്താർ ഹുസൈൻ, രാഹുൽ സിംഗ് എന്നിവർ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.
Source link