WORLD

ചൈനയ്ക്ക് തിരിച്ചടി; തായ്‌വാനില്‍ മൂന്നാം തവണയും ഭരണകക്ഷിക്ക് ജയം, ലായ് ചിങ്-ടെ പ്രസിഡന്റ്


തായ്‌വാൻ: തായ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ലായ് ചിങ്-ടെ വിജയിച്ചു. ചൈനീസ് ചായ്‌വുള്ള കുമിന്റാങ് പാർട്ടിയുടെ (കെഎംടി) ഹൂ യു-ഇഹും തായ്‌വാൻ പീപ്പിൾസ് പാർട്ടിയുടെ കോ വെൻ ജെയുമായിരുന്നു എതിരാളികൾ.ഡിപിപി എന്നറിയപ്പെടുന്ന ഭരണകക്ഷിയായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി ഇത് മൂന്നാം തവണയാണ് വിജയം നേടുന്നത്. പ്രസിഡണ്ട് സായ് ഇങ്-വെൻ രണ്ട് തവണ അധികാരത്തിൽ വന്നതിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പിൽ നിൽക്കുന്നതിൽനിന്ന് ഭരണഘടനാപരമായി വിലക്കപ്പെട്ടിരുന്നതിനാൽ വൈസ് പ്രസിഡന്റായിരുന്ന ലായ് ചിങ്-ടെയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.


Source link

Related Articles

Back to top button