WORLD

യെമനിലെ US-UK ആക്രമണം: സ്ഥിതി രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണം, ഹൂതികളെ ന്യായീകരിക്കാനാവില്ല- യു.എൻ


വാഷിങ്ടൺ: യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്.-യു.കെ. സൈന്യങ്ങള്‍ ആക്രമണം നടത്തിയതിന് പിന്നാലെ സ്ഥി​ഗതികൾ രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്. അതേസമയം, അന്താരാഷ്ട്ര കപ്പലുകൾക്കെതിരായ ഹൂതി ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നും അന്റോണിയോ ഗുട്ടെറെസ് പ്രസ്താവനയിൽ വ്യക്തമാക്കി.ആക്രമണങ്ങൾ ആ​ഗോള വിതരണശൃംഖലയുടെ സുരക്ഷ അപകടത്തിലാക്കുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക വിഷയങ്ങളെ ബാധിക്കുകയും ചെയ്യുന്നു. പ്രതിസന്ധി ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി ന്യൂയോർക്കിൽ യോ​ഗം ചേരുന്നുണ്ട്. ഹൂതികൾ ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എൻ പ്രമേയം പാസ്സാക്കി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും യോ​ഗം ചേരുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുന്ന രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. സ്ഥിതി​ഗതികൾ കൂടുതൽ രൂക്ഷമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button