WORLD

മാലദ്വീപ് പരമാധികാര രാഷ്ട്രം, ഇന്ത്യന്‍മഹാസമുദ്രം എല്ലാവരുടേതും- മുഹമ്മദ് മുയിസു


ന്യൂഡല്‍ഹി: ഇന്ത്യ-മാലദ്വീപ് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ, തങ്ങളുടെ രാജ്യത്തെ ഭീഷണിപ്പെടുത്താന്‍ മറ്റുള്ളവര്‍ക്ക് അനുവാദംക്കൊടുത്തിട്ടില്ലെന്ന പ്രസ്താവനയുമായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രസിഡന്റായശേഷമുള്ള ആദ്യ അന്താരാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞ് ചൈനയില്‍ നിന്ന് മടങ്ങവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരാമര്‍ശം ഇന്ത്യയെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൈനയിലെ വെലാന വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലദ്വീപ് ചെറിയ രാജ്യമായിരിക്കാം. പക്ഷെ തങ്ങളെ ഭീഷണിപ്പെടുത്താനുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് മുയിസു പറഞ്ഞു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചെറിയ ദ്വീപുകളാണെങ്കിലും 900000 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സാമ്പത്തിക മേഖലയാണത്. സമുദ്രത്തിന്റെ വലിയയൊരു ഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് മാലദ്വീപ്. ഇന്ത്യന്‍ മഹാസമുദ്രം ഏതെങ്കിലും പ്രത്യേക രാജ്യത്തിന്റെതല്ലെന്നും മാലദ്വീപ് സ്വതന്ത്ര പരമാധികാര രാഷ്ട്രമാണെന്നും മുയിസു പറഞ്ഞു. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാത്ത ചൈനയുടെ നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.


Source link

Related Articles

Back to top button