തിരമാലകൾക്കു നടുവിൽ ശാന്തി ബാലചന്ദ്രൻ; ഗ്ലാമർ വിഡിയോ

നടി ശാന്തി ബാലചന്ദ്രൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഗ്ലാമർ വിഡിയോയാണ് ആരാധകരുടെ ഇടയിൽ വൈറൽ. കടൽത്തീരത്ത് തിരമാലകൾക്കിടയിലൂടെ സാരിയണിഞ്ഞ് മനോഹരിയായ ശാന്തിയെ വിഡിയോയിൽ കാണാം. ഹാസിഫ് ആബിദ ഹക്കീം ആണ് ഫൊട്ടോഗ്രാഫർ.
2017ൽ തരംഗം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ ശാന്തി. ജല്ലിക്കെട്ട്, ആഹാ, ചതുരം, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നിവയാണ് പ്രധാന മലയാള സിനിമകൾ.
ശാന്തി ബാലചന്ദ്രന്‍. ചിത്രത്തിനു കടപ്പാട്: www.instagram.com/flying_asplif_/
ശാന്തി ബാലചന്ദ്രന്‍. ചിത്രത്തിനു കടപ്പാട്: www.instagram.com/flying_asplif_/
ഗുൽമോഹർ എന്ന ഹിന്ദി സിനിമയിലൂടെ ബോളിവുഡിലും ശാന്തി അരങ്ങേറ്റം കുറിച്ചിരുന്നു. ആമസോൺ പ്രൈമില്‍ കഴിഞ്ഞ വർഷം റിലീസ് ചെയ്ത സ്വീറ്റ് കാരം കോഫി എന്ന വെബ് സീരിസിലൂടെ തമിഴകത്തും അരങ്ങേറ്റം നടത്തി.
ശാലിനി ഉഷാ ദേവി സംവിധാനം ചെയ്ത ‘എന്നെന്നും’ ആണ് ശാന്തിയുടെ പുതിയ പ്രോജക്ട്. ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ പ്രിമിയര്‍ ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
English Summary:
Santhy Balachandran’s Latest Photoshoot