ശസ്ത്രക്രിയ്ക്ക് അമിത അനസ്തീസിയ: 6 വർഷമായി അബോധാവസ്ഥയിലായിരുന്ന ബാലൻ മരിച്ചു, ഡോക്ടർമാർക്കെതിരെ പരാതി നൽകി മാതാപിതാക്കൾ

ബെംഗളൂരു ∙ ശസ്ത്രക്രിയയ്ക്കു മുന്നോടിയായി അമിതമായി അനസ്തീസിയ നൽകിയതിനെ തുടർന്ന് 6 വർഷമായി അബോധാവസ്ഥയിലായിരുന്ന ബാലൻ മരിച്ചതിൽ മാതാപിതാക്കൾ പരാതി നൽകി. ഡോക്ടർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. ഹെർണിയ ചികിത്സയ്ക്കായി 2017 ഏപ്രിൽ 4നു സുബ്രഹ്മണ്യ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഘ്നേഷാണ് (16) മരിച്ചത്.
ശസ്ത്രക്രിയയ്ക്കു മുൻപായി 3 തവണയാണ് അനസ്തീസിയ നൽകിയത്. ഇതു ചോദ്യംചെയ്തപ്പോൾ ആശുപത്രി അധികൃതർ 5 ലക്ഷം രൂപ കുട്ടിയുടെ ചികിത്സയ്‌‌ക്കെന്ന പേരിൽ നൽകി കൈകഴുകി. ഇതുവരെ, 19 ലക്ഷം രൂപയാണ് ചികിത്സയ്ക്ക് ചെലവായത്.

English Summary:
Parents gave complaint against doctors after their child died


Source link
Exit mobile version