കമൽഹാസൻ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അൻപറിവ് സഹോദരങ്ങൾ. കമൽഹാസന്റെ 237ാം ചിത്രം ചെയ്യുന്നത് തെന്നിന്ത്യയുടെ വിലപിടിപ്പുള്ള ആക്‌ഷൻ ഡയറക്ടേഴ്സ് ആയ അൻപറിവ് സഹോദരങ്ങളാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലാണ് ചിത്രം നിർമിക്കുന്നത്.
കഴിവുതെളിയിച്ച രണ്ട് പ്രതിഭകളെ കമൽഹാസൻ 237-ന്റെ സംവിധായകരായി ചേർക്കുന്നതിൽ അഭിമാനംകൊള്ളുന്നു. അൻപറിവ് മാസ്റ്റേഴ്സ്, രാജ്കമൽ ഫിലിംസ് ഇന്റർനാഷ്നലിലേക്ക് വീണ്ടും സ്വാഗതം എന്നായിരുന്നു കമൽഹാസൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചത്. ഒരു അനൗൺസ്മെന്റ് വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
ഇത് ജീവിതത്തിലെ ഏറ്റവും വലിയ അവസരങ്ങളിലൊന്നാണെന്നും തങ്ങളുടെ ഏറ്റവും മികച്ചത് തന്നെ തരാൻ ശ്രമിക്കുമെന്നും ഈ ട്വീറ്റിന് മറുപടിയായി അൻപറിവ് കുറിച്ചു.
കമൽഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിന് ഇരുവരും ചേർന്നാണ് സംഘട്ടനസംവിധാനം നിർവഹിച്ചത്. ലോകേഷ് കനകരാജിന്റെതന്നെ ലിയോ എന്ന ചിത്രത്തിനും സംഘട്ടനസംവിധാനം ഇവരായിരുന്നു. പ്രഭാസിന്റെ സലാർ ആണ് ഇവരുെട ഏറ്റവും പുതിയ റിലീസ്. കമൽഹാസൻ–മണിരത്നം ചിത്രത്തിനും ആക്‌ഷന്‍ കൈകാര്യം ചെയ്യുന്നത് ഇവർ തന്നെയാണ്.
English Summary:
‘KH 237’: Kamal Haasan introduces stunt choreographers Anbariv as directors
Source link