ടൂറിൻ: അർകാഡിയുസ് മിലിക്കിന്റെ ഹാട്രിക്കും വെസ്റ്റേണ്‍ മാക്കെനിയുടെ രണ്ട് അസിസ്റ്റുകളും യുവന്റസിനു ജയമൊരുക്കി. കോപ്പ ഇറ്റാലിയ ഫുട്ബോൾ സെമി ഫൈനലിൽ യുവന്റസ് 4-0ന് ഫ്രോസിനോണിനെ തോല്പിച്ച് സെമിയിലെത്തി. ഒരു ഗോൾ കെനൻ യിൽഡിസിന്റെ വകയായിരുന്നു.
11-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ഗോളടി തുടങ്ങിയ മിലിക് 38-ാം മിനിറ്റിൽ മാക് കെനിയുടെ ക്രോസിൽനിന്ന് രണ്ടാം ഗോളും നേടി. 48-ാം മിനിറ്റിൽ പോളിഷ് താരം ഹാട്രിക് തികച്ചു. 61-ാം മിനിറ്റിൽ മാക് കെനിയുടെ പാസിൽ യിൽഡിസ് യുവന്റസിന്റെ നാലാം ഗോൾ നേടി.
Source link