SPORTS

എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും


അ​​​ൽ റ​​​യാ​​​ൻ( ഖ​​​ത്ത​​​ർ): 18-ാമ​​​ത് എ​​​എ​​​ഫ്സി ഏ​​​ഷ്യ​​​ൻ ക​​​പ്പ് ഫു​​​ട്ബോ​​​ളി​​​ൽ ഇ​​​ന്ത്യ ഇ​​​ന്ന് ശ​​​ക്ത​​​രാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ. നോ​​​ക്കൗ​​​ട്ട് പ്ര​​​വേ​​​ശ​​​നം ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ങ്കി​​​ലും അ​​​തു സാ​​​ധ്യ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ ഇ​​​ന്ത്യ ഗ്രൂ​​​പ്പി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ കി​​​രീ​​​ട​​പ്ര​​​തീ​​​ക്ഷ​​​ക​​​ളാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യെ നേ​​​രി​​​ടും. അ​​​ഹ​​​മ്മ​​​ദ് ബി​​​ൻ അ​​​ലി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ പോ​​​രാ​​​ട്ടം. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ത​​​വ​​​ണ (2011ലും 2019​​​ലും) ഇ​​​ന്ത്യ ഗ്രൂ​​​പ്പ് ഘ​​​ട്ട​​​ത്തി​​​ലേ പു​​​റ​​​ത്താ​​​യി. ഇ​​​ത്ത​​​വ​​​ണ​​​യും ഗ്രൂ​​​പ്പ് ബി​​​യി​​​ലു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ കാ​​​ര്യ​​​ങ്ങ​​​ൾ അ​​​ത്ര സു​​​ഖ​​​ക​​​ര​​​മ​​​ല്ല. ഫി​​​ഫ റാ​​​ങ്കിം​​​ഗി​​​ൽ 102-ാം സ്ഥാ​​​ന​​​ത്തു​​​ള്ള ഇ​​​ന്ത്യ​​​യേ​​​ക്കാ​​​ൾ മു​​​ന്പി​​​ലു​​​ള്ള ഓ​​​സ്ട്രേ​​​ലി​​​യ (25), ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​ൻ (68), സി​​​റി​​​യ (91) ടീ​​​മു​​​ക​​​ളെ​​​യാ​​​ണ് നേ​​​രി​​​ടേ​​​ണ്ട​​​ത്. ഇ​​​ന്ന് ശ​​​ക്ത​​​രാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കെ​​​തി​​​രേ സ​​​മ​​​നി​​​ല​​​യെ​​​ങ്കി​​​ലും നേ​​​ടാ​​​നാ​​​യാ​​​ൽ ഇ​​​ഗോ​​​ർ സ്റ്റി​​​മാ​​​ച്ച് പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ക്ക് 18ന് ​​​ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നെ​​​യും 23നു ​​​സി​​​റി​​​യ​​​യെ നേ​​​രി​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് ആ​​​ത്മ​​​വി​​​ശ്വാ​​​സം നേ​​​ടാ​​​നാ​​​കും. ഒ​​​രു ജ​​​യ​​​മെ​​​ങ്കി​​​ലും നേ​​​ടാ​​​നാ​​​യാ​​​ൽ മി​​​ക​​​ച്ച മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രെ​​​ന്ന നി​​​ല​​​യി​​​ൽ പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്താ​​​നു​​​ള്ള വ​​​ഴി​​​തുറക്കും. ആ​​​റു ഗ്രൂ​​​പ്പി​​​ലെ​​​യും ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ക്കാ​​​ർ, നാ​​​ലു മി​​​ക​​​ച്ച മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു പ്രീ​​​ക്വാ​​​ർ​​​ട്ട​​​റി​​​ലെ​​​ത്തു​​​ക. ഗ്രൂ​​​പ്പ് ബി​​​യി​​​ൽ​​​നി​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​യും ഉ​​​സ്ബ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​ണ് ആ​​​ദ്യ ര​​​ണ്ടു സ്ഥാ​​​ന​​​ക്കാ​​​രാ​​​യി നോ​​​ക്കൗ​​​ട്ടി​​​ലെ​​​ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​ത്. ഇ​​​വ​​​രെ തോ​​​ൽ​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​ത് ഇ​​​ന്ത്യ​​​ക്ക് ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ കാ​​​ര്യ​​​മാ​​​ണ്. സി​​​റി​​​യ​​​യെ ര​​​ണ്ടു ത​​​വ​​​ണ തോ​​​ൽ​​​പ്പി​​​ച്ച (2007, 2009 നെ​​​ഹ്റു ക​​​പ്പ് ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ) ച​​​രി​​​ത്രം ഇ​​​ന്ത്യ​​​ക്കു​​​ണ്ട്. ലക്ഷ്യം നോക്കൗട്ട് ഏ​​​ഷ്യ​​​ൻ ക​​​പ്പി​​​ൽ അ​​​ഞ്ചാം ത​​​വ​​​ണ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഇ​​​ന്ത്യ ഇ​​​തു​​​വ​​​രെ നോ​​​ക്കൗ​​​ട്ടി​​​ൽ പ്ര​​​വേ​​​ശി​​​ച്ചി​​​ട്ടി​​​ല്ല. മു​​പ്പ​​ത്തി​​യൊ​​ന്പ​​തു​​കാ​​​ര​​​നാ​​​യ ക്യാ​​​പ്റ്റ​​​ൻ സു​​​നി​​​ൽ ഛേത്രി​​​യു​​​ടെ ക​​​ളി​​​ക്കാ​​​ര​​​നെ​​​ന്ന നി​​​ല​​​യി​​​ലെ അ​​​വ​​​സാ​​​ന​​​ത്തെ പ്ര​​​ധാ​​​ന ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​ണി​​​ത്. ഛേത്രി ​​​ഇ​​​തു മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണ് ഏ​​​ഷ്യ​​​ൻ ക​​​പ്പി​​​നെ​​​ത്തു​​​ന്ന​​​ത്. 2011ലും 2019​​​ലും ക​​​ളി​​​ച്ചു. ആ​​​റു ക​​​ളി​​​യി​​​ൽ നാ​​​ലു ഗോ​​​ൾ നേ​​​ടി​​​യ താ​​​രം ഒ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​ന്‍റെ ഏ​​​റ്റ​​​വും വ​​​ലി​​​യ നേ​​​ട്ട​​​മാ​​​ണു സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

ജയിച്ചു തുടങ്ങാൻ സോക്കുറൂസ് ഇ​​​ന്ത്യ​​​ക്കെ​​​തി​​​രേ ജ​​​യ​​​ത്തോ​​​ടെ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് തു​​​ട​​​ങ്ങാ​​​നാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 2015ലെ ​​​ചാ​​​ന്പ്യന്മാ​​​രാ​​​യ ഓ​​​സ്ട്രേ​​​ലി​​​യ ഇ​​​ത്ത​​​വ​​​ണ കി​​​രീ​​​ട​​​പ്ര​​​തീ​​​ക്ഷ​​​യു​​​മാ​​​യാ​​​ണ് എ​​​ത്തു​​​ന്ന​​​ത്. 2011ലും ​​​ഇ​​​ന്ത്യ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യും ത​​​മ്മി​​​ലാ​​​ണ് ഗ്രൂ​​​പ്പി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ൽ ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​ത്. ആ ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ 4-0ന് ​​​ജ​​​യി​​​ച്ചു. പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ത്തും ഒ​​​പ്പം യു​​​വ​​​ത്വ​​​വും നി​​​റ​​​ഞ്ഞ ക​​​ളി​​​ക്കാ​​​രെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ സോ​​​ക്ക​​​റൂ​​​സ് ഇ​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. യൂ​​​റോ​​​പ്യ​​​ൻ ലീ​​​ഗു​​​ക​​​ളി​​​ലും ആ​​​ഭ്യ​​​ന്ത​​​ര ലീ​​​ഗാ​​​യ എ-​​​ലീ​​​ഗി​​​ലും ജ​​​പ്പാ​​​ൻ, സൗ​​​ദി അ​​​റേ​​​ബ്യ ലീ​​​ഗു​​​ക​​​ളി​​​ലും ക​​​ളി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഓ സ്ട്രേലിയൻ താരങ്ങൾ. ഇ​​​ന്ത്യ​​​യും ഓ​​​സ്ട്രേ​​​ലി​​​യ​​​യും എ​​​ട്ടാം ത​​​വ​​​ണ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ടു​​​ന്ന​​​ത്. നാ​​​ലു ത​​​വ​​​ണ ഓ​​​സ്ട്രേ​​​ലി​​​യ​​​യ ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. മൂ​​​ന്നു ത​​​വ​​​ണ ഇ​​​ന്ത്യ​​​യും ഒ​​​ര​​​ണ്ണം സ​​​മ​​​നി​​​ല​​​യു​​​മാ​​​യി. 1957നു ​​​മു​​​ന്പാ​​​യി​​​രു​​​ന്ന ഇ​​​ന്ത്യ​​​യു​​​ടെ ജ​​​യ​​​ങ്ങ​​​ൾ. ഇ​​​ന്ത്യ​​​യു​​​ടെ സീ​​​നി​​​യ​​​ർ പു​​​രു​​​ഷ​​​ ടീം ആ​​​ദ്യ​​​മാ​​​യാ​​​ണ് വീ​​​ഡി​​​യോ അ​​​സി​​​സ്റ്റ​​​ന്‍റ് റ​​​ഫ​​​റി​​​യൂ​​​ടെ കീ​​​ഴി​​​ൽ ക​​​ളി​​​ക്കു​​​ന്ന​​​ത്. റ​​​ഫ​​​റി​​​യാ​​​യി ച​​​രി​​​ത്രം കു​​​റി​​​ക്കാ​​​ൻ യോ​​​ഷി​​​മി ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ മ​​​ത്സ​​​രം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ജ​​​പ്പാ​​​ന്‍റെ യോ​​​ഷി​​​മി യാ​​​മാ​​​ഷി​​​ത പു​​​തി​​​യ ച​​​രി​​​ത്രം കു​​​റി​​​ക്കും. ഏ​​​ഷ്യ​​​ൻ ക​​​പ്പി​​​ൽ ആ​​​ദ്യ​​​മാ​​​യാണ് ഒ​​​രു വ​​​നി​​​താ മ​​​ത്സ​​​രം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ഇ​​​റ​​​ങ്ങു​​​ന്ന​​​ത്.


Source link

Related Articles

Back to top button