കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തില്‍ പ്രതീക്ഷവച്ച് കൊച്ചിന് ഷിപ്പ്യാര്ഡ്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടാമത്തെ വിമാന വാഹിനി കപ്പലിന്റെ നിര്‍മാണ കരാര്‍ ഷിപ്പ്യാര്‍ഡിനു ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമതൊരു വിമാനവാഹിനി കപ്പല്‍ നിര്‍മിക്കണമെന്ന നാവികസേനയുടെ ശിപാര്‍ശ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുളള ഡിഫന്‍സ് പ്രൊക്യൂര്‍മെന്റ് ബോര്‍ഡ് അംഗീകരിച്ചിരുന്നു. 40,000 മുതല്‍ 50,000 കോടി രൂപ വരെയാണു ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നിർമിച്ചത് കൊച്ചിന് ഷിപ്പ്യാര്ഡായിരുന്നു. ഇതു ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
അതിനിടെ, 17ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 2,770 കോടി രൂപ ചെലവിട്ടു നിര്‍മിച്ച രണ്ടു പദ്ധതികള്‍ ഷിപ്പ്യാര്ഡില് ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ ഷിപ്പ് റിപ്പയര്‍ ഫെസിലിറ്റിയും(ഐഎസ്ആര്‍എഫ്), പുതിയ ഡ്രൈ ഡോക്കുമാണ് ഉദ്ഘാടനം ചെയ്യുക. 970 കോടി രൂപ ചെലവിട്ട ഐഎസ്ആര്‍എഫില്‍ പ്രതിവര്‍ഷം 150 കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്താനാകും. 1,800 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച പുതിയ ഡ്രൈ ഡോക്കിന് 310 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമാണുള്ളത്. വമ്പന്‍ കപ്പല്‍ നിര്‍മിക്കാന്‍ ശേഷിയുള്ളവയാണിവ.

Source link