കത്തീഡ്രൽ പള്ളിയിലെ സ്റ്റാലിന്റെ ചിത്രം മാറ്റും
ടിബ്ലിസി: സോവ്യറ്റ് നേതാവ് സ്റ്റാലിന്റെ ചിത്രം മെത്രാസന പള്ളിയിൽനിന്നു നീക്കണമെന്ന് ജോർജിയയിലെ ഓർത്തഡോക്സ് സഭ. തലസ്ഥാനമായ ടിബ്ലിസിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഏഴു മാസം മുന്പ് സ്ഥാപിച്ച ചിത്രമാണു വിവാദമുണ്ടാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ മോസ്കോയിൽ ജീവിച്ചിരുന്ന ഓർത്തഡോക്സ് വിശുദ്ധയായ മട്രോണയുടെ ചില ചിത്രങ്ങളിലൊന്നിലാണ് സ്റ്റാലിനും കടന്നുകൂടിയത്. വിശുദ്ധ മട്രോണ സ്റ്റാലിനെ അനുഗ്രഹിക്കുന്ന രംഗമാണിത്.
എന്നാൽ, വിശുദ്ധയും സ്റ്റാലിനും നേരിട്ടു കണ്ടതിനു തെളിവില്ലാത്ത സാഹചര്യത്തിൽ ചിത്രത്തിൽ മാറ്റം വരുത്തുമെന്ന് ജോർജിയൻ ഓർത്തഡോക്സ് സഭ അറിയിച്ചു. അലൈൻസ് ഓഫ് പേട്രിയറ്റ്സ് എന്ന റഷ്യാ അനുകൂല പാർട്ടിയാണു ചിത്രം പള്ളിക്കു നല്കിയത്. പ്രതിപക്ഷം അടുത്തിടെ ഇതിനെതിരേ രംഗത്തുവന്നു. ചിത്രം വികൃതമാക്കാനുള്ള ശ്രമം അടുത്തിടെ നടന്നിരുന്നു.
Source link