വാഷിംഗ്ടണ്: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസും ബ്രിട്ടനും വ്യോമാക്രമണം നടത്തിയതിനെത്തുടർന്ന് ക്രൂഡ്ഓയിൽ വിലയിൽ വൻ കുതിപ്പ്. ആഗോളതലത്തിൽ ബ്രന്റ് ഇനം ക്രൂഡിന് 24 മണിക്കൂറിനിടെ നാലു ശതമാനത്തിന്റെ വർധനയുണ്ടായി. ഈ വർഷം ആദ്യമായി ബ്രെന്റ് ക്രൂഡ് വില ബാരലിന് 80 ഡോളറിലെത്തി. എന്നാൽ, റഷ്യ യുക്രെയ്നിൽ അധിനിവേശം നടത്തിയ കാലത്തെ വിലയ്ക്കൊപ്പം എത്തിയിട്ടില്ല. യുഎസ് വെസ്റ്റ് ടെക്സസ് ക്രൂഡ് വില 2.71 ശതമാനമുയർന്ന്, ബാരലിന് 74.73 ഡോളറെന്ന നിലയിലാണ്. ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം തടസപ്പെട്ടാൽ ഊർജപ്രതിസന്ധിയുണ്ടാകുമെന്നും രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ബ്രിട്ടൻ ഭയക്കുന്നു. പരിധിവിട്ടു വില കൂടിയാൽ, ഇപ്പോൾ കുറഞ്ഞു തുടങ്ങിയ പണപ്പെരുപ്പം വീണ്ടുമുയരും. ബ്രെന്റ് ക്രൂഡ് ബാരലിന് പത്തു ഡോളറും പ്രകൃതിവാതകത്തിന് 25 ശതമാനവും വിലവർധനയുണ്ടാകുന്ന സാഹചര്യം പ്രതിരോധിക്കാൻ ബ്രിട്ടീഷ് ട്രഷറി പദ്ധതി തയാറാക്കുകയാണ്. ഇസ്രയേൽ ഗാസയിൽ സൈനിക നടപടി തുടങ്ങിയ ശേഷമാണു ഹൂതികൾ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെങ്കടലിലൂടെ പോകുന്ന ചരുക്കുകപ്പലുകൾ ആക്രമിക്കാൻ തുടങ്ങിയത്. ഇസ്രേലി ബന്ധമുള്ള കപ്പലുകളെയേ ആക്രമിക്കൂ എന്നാണ് പറയുന്നതെങ്കിലും ഇസ്രയേലുമായി ബന്ധമില്ലാത്ത ഒട്ടേറെ കപ്പലുകൾ ആക്രമണം നേരിട്ടു. ആഗോള ചരക്കുനീക്കത്തിന്റെ നല്ലൊരുഭാഗവും കടന്നുപോകുന്ന റൂട്ടിലെ അപകടം ഒഴിവാക്കാനായി അമേരിക്ക മറ്റു പാശ്ചാത്യശക്തികളെ ചേർത്ത് നാവികസഖ്യം രൂപീകരിച്ചിരുന്നു.
ആഫ്രിക്കയ്ക്കും യെമനും ഇടയിലുള്ള ബാബ് അൽ മണ്ഡപ് കടലിടുക്കിലൂടെ ചരക്കുനീക്കം നടത്തുന്ന കപ്പലുകളെയാണു ഹൂതികൾ ആക്രമിക്കുന്നത്. ഒട്ടുമിക്ക ചരക്കുകപ്പലുകളും ഈജിപ്തിലെ സൂയസ് കനാലിൽ എത്തുന്നതിനായി ഈ വഴി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ആഫ്രിക്ക ചുറ്റിയുള്ള ദീർഘദൂര പാതയാണു ഷിപ്പിംഗ് കന്പനികൾ തെരഞ്ഞെടുക്കുന്നത്. 10 ദിവസത്തെ അധികയാത്രയുള്ള വഴിയാണിത്. യുഎസ്-ബ്രിട്ടൻ സംയുക്ത ആക്രമണത്തിനുശേഷം കുറഞ്ഞത് നാല് എണ്ണക്കപ്പലുകളെങ്കിലും വഴിതിരിച്ചുവിട്ടതായാണു ഷിപ്പിംഗ് ഡേറ്റ പറയുന്നത്. അമേരിക്കയുടെ കണക്കുപ്രകാരം, ആഗോള ചരക്കുനീക്കത്തിന്റെ 15 ശതമാനവും ചെങ്കടലിലൂടെയാണ്. ആഗോള ധാന്യക്കടത്തിന്റെ എട്ടു ശതമാനവും എണ്ണക്കടത്തിന്റെ 12 ശതമാനവും പ്രകൃതിവാതകക്കടത്തിന്റെ എട്ടു ശതമാനവും ഈ വഴിയിലൂടെയാണു കൊണ്ടുപോയിരുന്നത്.

Source link