CINEMA

‘ഒടിയനു’ ശേഷം മോഹൻലാലുമായി വീണ്ടും ഒന്നിക്കാൻ ശ്രീകുമാർ?


‘ഒടിയനു’ ശേഷം മോഹൻലാലുമായി വീണ്ടും ഒന്നിക്കാൻ സംവിധായകൻ വി.എ. ശ്രീകുമാർ. ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് പ്രേക്ഷകരുടെ ഇടയിൽ ഇങ്ങനെയൊരു ചർച്ചകൾക്കു വഴിവച്ചത്. ‘‘ലാലേട്ടനൊപ്പം എന്റെ അടുത്ത ചിത്രം’’ എന്ന അടിക്കുറിപ്പോടെയാണ് മോഹൻലാലിനൊപ്പമുള്ള ഒരു ഷൂട്ടിങ്ങ് സ്റ്റിൽ ശ്രീകുമാർ പങ്കുവച്ചത്.

ശ്രീകുമാറിന്റെ പോസ്റ്റ് മോഹൻലാൽ ആരാധകർക്കിടയിലും വലിയ ചർച്ചകൾക്കു വഴി വച്ചിരിക്കുകയാണ്. ഇത്തവണ അദ്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്നും പാൻ ഇന്ത്യൻ സിനിമയാകും അണിയറയിൽ ഒരുങ്ങുന്നതെന്നുമൊക്കെ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ ഇതൊരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ പകർത്തിയതാണെന്നും മോഹൻലാലുമൊത്തുള്ള പരസ്യ ചിത്രത്തെക്കുറിച്ചാണ് ശ്രീകുമാർ വെളിപ്പെടുത്തിയതെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും.

2018ൽ പുറത്തിറങ്ങിയ ഏറ്റവും വലിയ പണംവാരി സിനിമകളിലൊന്നാണ് ഒടിയൻ. വി.എ. ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ നിർവഹിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനാണ്. ഒടിയൻ മാണിക്യന്റെ കഥയാണ് ചിത്രം പറഞ്ഞത്.


Source link

Related Articles

Back to top button