ഷൈൻ ടോമിന് അഞ്ച് നായികമാർ; വിവേകാനന്ദൻ വൈറലാണ് ട്രെയിലർ

ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ ഒരുക്കുന്ന ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയുടെ ട്രെയിലറെത്തി. ചിത്രം ജനുവരി 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നെടിയത്ത് പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. 

നർമത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ഏറെ നായികാപ്രാധാന്യം കൂടിയുള്ള ചിത്രമാണ് ഇതെന്ന് ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും ഉറപ്പ് തരുന്നുണ്ട്. സ്വാസിക, ഗ്രേസ് ആന്റണി, മെറീന മൈക്കിൾ, ആദ്യാ, അനുഷാ മോഹൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

ജോണി ആന്റണി, മാലാ പാർവതി, മഞ്ജു പിള്ള, നീന കുറുപ്പ്, സിദ്ധാർഥ് ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. 

ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. കോ-പ്രൊഡ്യൂസേഴ്സ്‌ കമലുദ്ധീൻ സലീം, സുരേഷ് എസ്.ഏ.കെ, ആര്‍ട് ഡയറക്ടര്‍ ഇന്ദുലാല്‍, വസ്ത്രാലങ്കാരം സമീറാ സനീഷ്, മേക്കപ്പ് പാണ്ഡ്യന്‍, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ്‌ കൊടുങ്ങല്ലൂര്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ ബഷീര്‍ കാഞ്ഞങ്ങാട്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സലീഷ് പെരിങ്ങോട്ടുകര, പ്രൊഡക്‌ഷന്‍ ഡിസൈനർ ഗോകുൽ ദാസ്, പ്രൊഡക്‌ഷന്‍ എക്സിക്യൂട്ടീവ് – എസ്സാന്‍ കെ എസ്തപ്പാന്‍, പ്രൊഡക്‌ഷൻ മാനേജർ നികേഷ് നാരായണൻ, പിആര്‍ഒ വാഴൂർ ജോസ്, ആതിരാ ദില്‍ജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ.

English Summary:
Shine Tom Chacko’s ‘Vivekanandan Viralaanu’ Trailer Released


Source link
Exit mobile version