മാ​​​​ല​​​​ദ്വീ​​​​പിനു പിന്തുണയുമായി ചൈ​​​​ന


ബെ​​​​യ്ജിം​​​​ഗ്: മാ​​​​ല​​​​ദ്വീ​​​​പി​​​​ന്‍റെ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ പു​​​​റ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ണ്ടാ​​​​കു​​​​ന്ന​​​​തി​​​​നെ ശ​​​​ക്ത​​​​മാ​​​​യി എ​​​​തി​​​​ർ​​​​ക്കു​​​​ന്നു​​​വെ​​​ന്നു ചൈ​​​​ന. ദ്വീ​​​​പി​​​​ന്‍റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​വും പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​വും നി​​​​ല​​​​നി​​​​ർ​​​​ത്തു​​​​ന്ന​​​​തി​​​​നെ പൂ​​​​ർ​​​​ണ​​​​മാ​​​​യി പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നും മാ​​​​ല​​​​ദ്വീ​​​​പ് പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ഹ​​​​മ്മ​​​​ദ് മു​​​​യി​​​​സു​​​​വി​​​​ന്‍റെ സ​​​​ന്ദ​​​​ർ​​​​ശ​​​​നത്തി​​​​നൊ​​​​ടു​​​​വി​​​​ൽ ചൈ​​​​ന​​​​യും മാ​​​​ല​​​​ദ്വീ​​​​പും പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ സം​​​​യു​​​​ക്ത​​​​പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​യും മാ​​​​ല​​​​ദ്വീ​​​​പും ത​​​​മ്മി​​​​ലു​​​​ള്ള ന​​​​യ​​​​ത​​​​ന്ത്ര​​​​ത​​​​ർ​​​​ക്കം രൂ​​​​ക്ഷ​​​​മാ​​​​യ​​​​തി​​​​നി​​​​ടെ​​​​യാ​​​​ണു ചൈ​​​​ന​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന. എ​​​​ന്നാ​​​​ൽ, പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യെ​​​​ക്കു​​​​റി​​​​ച്ചു പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മി​​​​ല്ല. ചൈ​​​​ന​​​​യോ​​​​ട് ആ​​​​ഭി​​​​മു​​​​ഖ്യ​​​​മു​​​​ള്ള മു​​​​ഹ​​​​മ്മ​​​​ദ് മു​​​​യി​​​​സു​​​​വി​​​​ന്‍റെ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ മൂ​​​​ന്നം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക്, ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ സ്ഥാ​​​​നം ന​​​​ഷ്ട​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

മാ​​​​ല​​​​ദ്വീ​​​​പി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ സ​​​​ഞ്ചാ​​​​രി​​​​ക​​​​ളു​​​​ടെ യാ​​​​ത്ര കൂ​​​​ട്ട​​​​ത്തോ​​​​ടെ റ​​​​ദ്ദാ​​​​ക്കു​​​​ന്ന​​​​തി​​​​നും ഇ​​​​തു കാ​​​​ര​​​​ണ​​​​മാ​​​​യി. ഒ​​​​റ്റ​ ചൈ​​​​ന ന​​​​യ​​​​ത്തി​​​​നു മാ​​​​ല​​​​ദ്വീ​​​​പ് പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​താ​​​​ണു ശ്ര​​​​ദ്ധേ​​​​യം. താ​​​​യ്‌വാൻ ചൈ​​​​ന​​​​യു​​​​ടെ അ​​​​വി​​​​ഭാ​​​​ജ്യ​​​​ഘ​​​​ട​​​​ക​​​​മാ​​​​ണെ​​​​ന്നും ചൈ​​​​ന​​​​യു​​​​ടെ പ​​​​ര​​​​മാ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു തു​​​​ര​​​​ങ്കം​​​​വ​​​​യ്ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​താ​​​​യും മാ​​​​ല​​​​ദ്വീ​​​​പ് ഒ​​​​പ്പു​​​​വ​​​​ച്ച സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ലു​​​​ണ്ട്.


Source link

Exit mobile version