ആഭ്യന്തര ക​​​​ലാ​​​​പം; പോ​​​​ർ​​​​ട്ട് മോ​​​​സ​​​​ർ​​​​ബി​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ


പോ​​​​ർ​​​​ട്ട് മോ​​​​സ​​​​ർ​​​​ബി: ക​​​​ലാ​​​​പ​​​​ത്തി​​​​ൽ 15 പേ​​​​ർ മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു പാ​​​​പ്പു​​​​വ ന്യൂ​​​​ഗി​​​​നി​​​​യ​​​​യു​​​​ടെ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ പോ​​​​ർ​​​​ട്ട് മോ​​​​സ​​​​ർ​​​​ബി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി 14 ദി​​​​വ​​​​സ​​​​ത്തെ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ശ​​​​ന്പ​​​​ളം വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ, ഒ​​​​രു കൂ​​​​ട്ടം പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും സൈ​​​​നി​​​​ക​​​​രും ജ​​​​യി​​​​ൽ സു​​​​ര​​​​ക്ഷാ​​​​ജീ​​​​വ​​​​ന​​​​ക്കാ​​​​രും ന​​​​ട​​​​ത്തി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മാ​​​​ണു ര​​​​ക്ത​​​​രൂ​​​​ഷി​​​​ത​​​​മാ​​​​യ​​​​ത്. ന​​​​ഗ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​റ്റു ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു പെ​​​​ട്ടെ​​​​ന്നു​​​​ത​​​​ന്നെ ക​​​​ലാ​​​​പം വ്യാ​​​​പി​​​​ച്ചു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ജ​​​​യിം​​​​സ് മ​​​​രാ​​​​പെ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ൾ ക​​​​ട​​​​ക​​​​ളും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളും ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും വ്യാ​​​​പാ​​​​ര​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ള്ള​​​​യ​​​​ടി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ​​​​യും വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നു. ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​​ടെ വെ​​​​ടി​​​​യേ​​​​റ്റ 25 പേ​​​​രും കു​​​​ത്തേ​​​​റ്റ ആ​​​​റു​​​​പേ​​​​രും ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ണ്ട്.


Source link

Exit mobile version