SPORTS

മാഡ്രിഡ് ത്രില്ലർ…


റി​യാ​ദ്: സ്പാ​നി​ഷ് സൂ​പ്പ​ർ​കോ​പ്പ ഫു​ട്ബോ​ൾ സെ​മി ഫൈ​ന​ലി​ൽ മാ​ഡ്രി​ഡ് ന​ഗ​ര​വൈ​രി​ക​ളു​ടെ പോ​രാ​ട്ട​ത്തി​ൽ റ​യ​ലി​നു ജ​യം. എ​ക്സ്ട്രാ ടൈം ​വ​രെ ആ​വേ​ശം നി​റ​ച്ച മ​ത്സ​ര​ത്തി​ൽ ആ​കെ എ​ട്ടു ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. ര​ണ്ടു ത​വ​ണ പി​ന്നി​ലാ​യ റ​യ​ൽ 5-3ന് ​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ തോ​ൽ​പ്പി​ച്ചു. എ​ക്സ്ട്രാ ടൈ​മി​ൽ ഹൊ​സേ​ലു​വും ബ്രാ​ഹിം ഡി​യ​സും നേ​ടി​യ ഗോ​ളു​ക​ളാ​ണ് റ​യ​ലി​ന് ജ​യ​മൊ​രു​ക്കി​യ​ത്. അ​ത്‌​ല​റ്റി​ക്കോ​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം തു​ട​ങ്ങി​യ​ത്. ഏ​ഴാം മി​നി​റ്റി​ൽ മ​രി​യോ ഹെ​ർ​മോ​സോ അ​ത്‌​ല​റ്റി​ക്കോ​യെ മു​ന്നി​ലെ​ത്തി​ച്ചു. 20-ാം മി​നി​റ്റി​ൽ ലൂ​ക്കാ മോ​ഡ്രി​ഡ് എ​ടു​ത്ത കോ​ർ​ണ​റി​ൽ അ​ന്‍റോ​ണി​യോ റൂ​ഡി​ഗറു​ടെ ഹെ​ഡ​ർ റ​യ​ലി​നു സ​മ​നി​ല ന​ല്കി. 29-ാം മി​നി​റ്റി​ൽ ഫെ​ർ​ല​ൻ​ഡ് മെ​ൻ​ഡിയു​ടെ ക്ലോ​സ് റേ​ഞ്ചി​ലൂ​ടെ റ​യ​ലി​ന് ലീ​ഡ്. 37-ാം മി​നി​റ്റി​ൽ ആ​ൻ​ത്വാ​ൻ ഗ്രീ​സ്മാ​ൻ അ​ത്‌​ല​റ്റി​ക്കോ​യ്ക്കു സ​മ​നി​ല ന​ൽ​കി. ഈ ​ഗോ​ളോ​ടെ ഗ്രീ​സ്മാ​ൻ അ​ത്‌​ല​റ്റി​ക്കോ​യ്ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ (174) നേ​ടു​ന്ന ക​ളി​ക്കാ​ര​നാ​യി. 50 വ​ർ​ഷം മു​ന്പ് ലൂ​യി​സ് അ​ര​ഗോ​ണ​സ് നേ​ടി​യ 173 ഗോ​ളു​ക​ളു​ടെ റി​ക്കാ​ർ​ഡാ​ണ് ഗ്രീ​സ്മാ​ൻ തി​രു​ത്തി​യ​ത്.

78-ാം മി​നി​റ്റി​ൽ റൂ​ഡി​ഗ​റിന്‍റെ സെൽഫ് ഗോൾ. റ​യ​ലി​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച ഡാ​നി ക​ർ​വാ​ഹ​ൽ 85-ാം മി​നി​റ്റി​ൽ സ​മ​നി​ല ന​ൽ​കി. ഇ​തോ​ടെ മ​ത്സ​രം എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക്. 116-ാം മി​നി​റ്റി​ൽ ഹെ​ാസേ​ലുവിലൂടെ റ​യ​ൽ മു​ന്നി​ലെ​ത്തി. 120+2-ാം മി​നി​റ്റി​ൽ റ​യ​ൽ ജ​യം ഉ​റ​പ്പി​ച്ചു. അ​ത്‌​ല​റ്റി​ക്കോ​യ്ക്കു ല​ഭി​ച്ച കോ​ർ​ണ​ർ റ​യ​ലി​ന്‍റെ വ​ല​യി​ലാ​ക്കാ​ൻ ഗോ​ൾ​കീ​പ്പ​ർ ഒ​ബ്ലാ​ക്ക് ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്നു ക​ളി​ക്കാ​രും റ​യ​ലി​ന്‍റെ ബോ​ക്സി​ൽ നി​ൽ​ക്കു​ന്പോ​ൾ ക്ലി​യ​ർ ചെ​യ്ത പ​ന്ത് ബ്രാ​ഹിം ഡി​യ​സി​ന് ല​ഭി​ച്ചു. ഒ​പ്പം ഓ​ടി​യ ഒ​ബ്ലാ​ക്കി​നെ​യും മ​റ്റൊ​രു പ്ര​തി​രോ​ധ​താ​ര​ത്തെ​യും ഓ​ടി​ത്തോ​ൽ​പ്പി​ച്ച് ഹൊ​സേ​ലു ആ​ളൊ​ഴി​ഞ്ഞ പോ​സ്റ്റി​ലേ​ക്കു നി​റ​യൊ​ഴി​ച്ചു. റ​യ​ൽ 5-3ന്‍റെ ജ​യ​ത്തോ​ടെ ഫൈ​ന​ലി​ലും.


Source link

Related Articles

Back to top button