WORLD
ബ്രൂണെ സുല്‍ത്താന്റെ മകന് വിവാഹിതനാകുന്നു; വധു രാജകുടുംബത്തിന് പുറത്തുനിന്നുള്ള സാധാരണക്കാരി
ബന്ദര്‍ സെരി ബെഗവാന്: ലോകത്തിലെ ധനിക രാജ്യങ്ങളിലൊന്നായ ബ്രൂണെയിലെ രാജകുമാരന് അഹ്ദുള്‍ മതീന് വിവാഹം കഴിക്കുന്നത് രാജകുടുംബത്തിന് പുറത്തുള്ള സാധാരണക്കാരിയായ യുവതിയെ. 32-കാരനായ രാജകുമാരന് 29-കാരിയായ യാങ് മുളിയ അനിഷ റോസ്നഹയെയാണ് വിവാഹം ചെയ്യുന്നത്.വ്യാഴാഴ്ചയാണ് ഇരുവരുടെയും വിവാഹം. തലസ്ഥാനമായ ബന്ദര്‍ സെരി ബെഗവാനിലെ സ്വര്ണത്താഴിക്കുടമുള്ള പള്ളിയില്‍ വെച്ച് മുസ്ലീം മതാചാര പ്രകാരമാണ് വിവാഹം നടക്കുക. വിവാഹത്തിന്റെ ഭാഗമായി പത്തു ദിവസത്തോളം നീണ്ട ആഘോഷമാണ് ഒരുക്കിയിരിക്കുന്നത്.
Source link