INDIALATEST NEWS

‌മുരശൊലി ഭൂമി തർക്കം: ഡിഎംകെയ്ക്ക് തിരിച്ചടി, പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ചെന്നൈ ∙ പാർട്ടി മുഖപത്രമായ മുരശൊലിയുടെ ഓഫിസ് സ്ഥാപിച്ച ഭൂമി സംബന്ധിച്ച കേസിൽ ഡിഎംകെയ്ക്കു തിരിച്ചടി. ഓഫിസ് നിർമിച്ച കോടമ്പാക്കത്തുള്ള ഭൂമി പട്ടികജാതി വിഭാഗത്തിന് അനുവദിച്ചിരുന്ന ഭൂമിയാണെന്ന തർക്കത്തിൽ മുരശൊലി ട്രസ്റ്റിന് പുതിയ സമൻസ് അയയ്ക്കാൻ ദേശീയ പട്ടികജാതി കമ്മീഷനോട് (എൻസിഎസ്‌സി) മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. 
എല്ലാ കക്ഷികൾക്കും വിശദീകരണത്തിനുള്ള അവസരം നൽകി അന്വേഷണവുമായി മുന്നോട്ടുപോകാനും തർക്ക വസ്തുതകളുമായി ബന്ധപ്പെട്ടു കോടതി നടത്തിയ നിരീക്ഷണങ്ങൾ കണക്കിലെടുക്കാതെ നിയമത്തിന് അനുസൃതമായി ഉചിതമായ ഉത്തരവുകൾ പാസാക്കാനും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യം ഉത്തരവിട്ടു. 

1825 ചതുരശ്ര അടി വിസ്തീർണമുള്ള ഭൂമി പട്ടിക വിഭാഗക്കാർക്കായുള്ള പഞ്ചമി ഭൂമിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആർ.ശ്രീനിവാസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, നിലവിൽ കേന്ദ്ര മന്ത്രിയായ എൻസിഎസ്‌സിയുടെ അന്നത്തെ വൈസ് ചെയർമാൻ എൽ.മുരുകൻ നൽകിയ സമൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുരശൊലി ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആർ.എസ്.ഭാരതി സമർപ്പിച്ച ഹർജി തള്ളിയാണു കോടതി ഉത്തരവ്. പട്ടികജാതിക്കാർക്ക് അനുവദിച്ച പഞ്ചമി ഭൂമി അനധികൃതമായി മറ്റുള്ളവർക്ക് കൈമാറിയെന്നാണ് എൻസിഎസ്‌സിക്ക് മുന്നിലുള്ള പരാതി. 

അതിനാൽ പട്ടികജാതിക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിലും ഭൂമിയുടെ സ്വഭാവം സംബന്ധിച്ച് സത്യം കണ്ടെത്തുന്നതിനും കമ്മിഷന്റെ അന്വേഷണം ആവശ്യമാണെന്നു കോടതി നിരീക്ഷിച്ചു. കമ്മിഷൻ വൈസ് ചെയർമാനായിരുന്ന എൽ.മുരുകൻ ഇപ്പോൾ കേന്ദ്ര സഹമന്ത്രിയായതിനാൽ അദ്ദേഹം അയച്ച സമൻസിനു പ്രസക്തിയില്ലെന്നും നിലവിലുള്ള സമൻസ് റദ്ദാക്കി പുതിയ സമൻസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു.

English Summary:
Madras High Court directs NCSC to issue fresh summons to inquire into Murasoli land row


Source link

Related Articles

Back to top button